താജ്മഹല്‍ പള്ളിയില്‍ പൂജ തുടങ്ങാന്‍ സംഘ്പരിവാര്‍ നീക്കം
ന്യൂഡല്‍ഹി: നിസ്‌കരിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ട താജ്മഹലിനു സമീപമുള്ള പള്ളിയില്‍ പൂജ തുടങ്ങാന്‍ സംഘ്പരിവാര്‍ നീക്കം. താജ്മഹല്‍ തേജോമഹാലയ എന്ന പേരുള്ള ശിവ ക്ഷേത്രമായിരുന്നുവെന്നും അതിനാല്‍ ഇവിടെ പൂജ തുടങ്ങുമെന്നുമാണ് സംഘ്പാരിവാര്‍ അവകാശപ്പെടുന്നത്.
നേരത്തെ തന്നെ ഇവിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിസ്‌കാരം നിരോധിച്ചിരുന്നു. വെള്ളിയാഴ്ച്ച ദിവസത്തെ ജുമഅ നിസ്‌കാരം മാത്രമേ അനുവദിച്ചിരുന്നുള്ളു. എന്നാല്‍ അതും നിര്‍ത്തലാക്കാനുള്ള നിര്‍ദേശമാണ് കഴിഞ്ഞ ദിവസം നല്‍കിയത്. ജമുഅ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും ജുമഅയുടെ സമയത്ത് പ്രവേശന കവാടം അടച്ചിടുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പ്രദേശവാസികള്‍ക്കു മാത്രമേ ഇവിടെ നിസ്‌കരിക്കാന്‍ അനുമതിയുള്ളൂ. അതും നിര്‍ത്തലാക്കാനാണ് ഇപ്പോള്‍ നടക്കുന്ന നീക്കം.
ശവകുടീരങ്ങളുടെ പരിപാലന അധികാരങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ 1958 ല്‍ മാത്രം നിലവില്‍ വന്നതാണെന്നും 400 വര്‍ഷമായി ഈ പള്ളിയില്‍ നിസ്‌കാരം നടന്നുവരുന്നുണ്ടെന്നും താജ്മഹല്‍ മജ്‌സിദ് കമ്മിറ്റി സദര്‍ സെയ്ദ് ഇബ്രാഹീം സൈതി പറഞ്ഞു. അധികൃതരുടെ നിലപാടുകള്‍ എകപക്ഷീയമാണെന്നും ഇതിനെതിരേ കമ്മീഷണറെ സമീപിക്കുമെന്നും സെയ്ത് പറഞ്ഞു.
അധികൃതരുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വ്യാഴാഴ്ച്ചയും ഇവിടെ നിസ്‌കാരം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘ്പരിവാര്‍ ഇവിടെ പൂജ തുടങ്ങുമെന്ന ഭീഷണിയുമായി രംഗത്തു വന്നത്. നിസാകാരം തുടര്‍ന്നാല്‍ നിശ്ബ്ദരായി നോക്കി നില്‍ക്കില്ലെന്ന് ബജ്രഗദള്‍ നേതാവ് ഗോവിന്ദ് പരാശാര്‍ പറഞ്ഞു. ഇവിടെയുണ്ടായിരുന്ന ശിവ ക്ഷേത്രം തകര്‍ത്താണ് മുഗള്‍ രാജാക്കന്മാര്‍ താജ്മഹല്‍ പണിതതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."