ആക്രമണത്തിനിരയായ നടിയുടെ മൊഴി വീണ്ടുമെടുത്തു
ആലുവ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ മൊഴി വീണ്ടുമെടുത്തു. കഴിഞ്ഞ ദിവസം ആലുവ പൊലിസ് ക്ലബില്‍ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലാണു മൊഴിയെടുത്തത്.
കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി സഹതടവുകാരനോട് ആക്രമണത്തെ പറ്റിയും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പറ്റിയും പറഞ്ഞിരുന്നു. ഇതറിഞ്ഞ ജയില്‍ അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഈ വിവരം ധരിപ്പിച്ചു. തുടര്‍ന്നു രഹസ്യമായി ജയിലിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് മൊഴിയെടുത്തിരുന്നു. സംഭവം ഉണ്ടായതിന്റെ ആദ്യ ദിവസങ്ങളില്‍തന്നെ ഗൂഢാലോചന സംബന്ധിച്ചു സംശയം ഉയര്‍ന്നിരുന്നു. അതു ശരിയാണെന്ന പരിശോധനയാണ് ഇപ്പോള്‍ തുടരുന്നത്. പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അനുബന്ധ കുറ്റപത്രവും ഉടന്‍ സമര്‍പ്പിച്ചേക്കുമെന്ന സൂചനയുണ്ട്. സുനിയ്‌ക്കൊപ്പം ജയില്‍മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 17നു രാത്രി ഒന്‍പതോടെ അങ്കമാലി അത്താണിയ്ക്കു സമീപത്തുനിന്നാണു നടിയെ തട്ടിക്കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."