കൈക്കൂലി ചോദിച്ചത് ഒരു ലക്ഷം; ജോയി കൊടുത്തത് സ്വന്തം ജീവന്
കോഴിക്കോട്: ഭൂമിയുടെ കരം അടയ്ക്കാന്‍ വില്ലേജ് അസിസ്റ്റന്റ് ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ആത്മഹത്യ ചെയ്ത ജോയിയുടെ ഭാര്യ മോളി. മുന്‍ വില്ലേജ് അസിസ്റ്റന്റായ സിലീഷാണ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്. എന്നാല്‍, എല്ലാ രേഖകളുമുള്ളതിനാല് കൈക്കൂലി നല്‍കേണ്ടെന്ന നിലപാടിലായിരുന്നു ജോയിയെന്നും അവസാനം ഇതിനായി സ്വന്തം ജീവന് കൊടുക്കുകയായിരുന്നുവെന്നും അവര്‍ വിതുമ്പലോടെ പറഞ്ഞു.
വസ്തുവിന്റെ രേഖകളെല്ലാം കൃത്യമായി ഉണ്ടായിട്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇതില്‍ മനംനൊന്താണ് ജോയി ആത്മഹത്യ ചെയ്തത്. കടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ജോയിയുടെ ആത്മഹത്യക്ക് കാരണം. ജോയി ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ കത്തുകൊടുത്ത അന്നു ഞാന്‍ കൈയും കാലും പിടിച്ച് പറഞ്ഞതാണ്. എന്തെങ്കിലും ചെയ്തുതരണമെന്ന്. ആത്മഹത്യാക്കുറിപ്പ് തിരികെ തന്നിട്ട് ഞങ്ങള്‍ ശരിയാക്കി തരും എന്നു മാത്രമാണ് അവര്‍ പറഞ്ഞത്.
പിന്നെയും ജോയി പലതവണ കയറിയിറങ്ങി. ഒരു മാസം കഴിഞ്ഞുവരൂ എന്നാണ് അവര്‍ എപ്പോഴും പറയുന്നത്. മകളുടെ വിവാഹ ആവശ്യത്തിനായി ഭൂമി വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ജോയി. പക്ഷെ വില്‍പ്പന നടന്നില്ല. ഇതിനെതിരേ പൊലിസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ ഇതുവരെ നടപടിയൊന്നുമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."