രാജ്യത്തെ ആദ്യ ജലാന്തര്‍ മെട്രോ ടണല്‍ സജ്ജം
കൊല്‍ക്കത്ത: രാജ്യത്തെ ആദ്യ ജലാന്തര്‍ മെട്രോ ടണലിന്റെ നിര്‍മാണം പശ്ചിമ ബംഗാളില്‍ പൂര്‍ത്തിയായി. ഹൗറയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന ടണല്‍ ഹൂഗ്ലി നദിയുടെ അടിയിലൂടെയാണ് നിര്‍മിച്ചിരിക്കുന്നത്. 1984ല്‍ ഇന്ത്യയില്‍ ആദ്യമായി മെട്രോ ഓടിയതും കൊല്‍ക്കത്തയിലായിരുന്നു.
കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്പറേഷന് നിര്‍മിച്ച പാതയുടെ 10.8 കി. മീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. 16.4 കിലോ മീറ്ററാണ് പാതയുടെ മൊത്തം നീളം.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ടണലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വടക്കുകിഴക്കന്‍ മെട്രോയ്ക്ക് വേണ്ടി 9,000 കോടി രൂപ ചെലവഴിച്ചാണ് ടണല്‍ നിര്‍മിച്ചത്. മെട്രോ ട്രെയിന്‍ വരുന്നതിനും പോകുന്നതിനുമായി രണ്ടു ടണലുകളാണ് നിര്‍മിച്ചിരിക്കുന്നത്. നദീതടത്തില്‍നിന്ന് 13 മീറ്ററും ഉപരിതലത്തില്‍ നിന്ന് 30 മീറ്ററും താഴ്ന്നാണ് ടണലിന്റെ നിര്‍മാണമെന്ന് കെ.എം.ആര്.സി എം.ഡി സതീഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."