ശബരിമലയിലേക്കുള്ള യാത്രക്കിടെ ശശികലയെ അറസ്റ്റ് ചെയ്തു; ഇന്ന് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍
പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്നതിനിടെ ശബരിമല കര്‍മ്മസമിതി ചെയര്‍പേഴ്സണ്‍ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. ഹിന്ദു ഐക്യ വേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ ശശികല അറസ്റ്റില്‍.ശബരിമലയില്‍ എത്താതെ മടങ്ങില്ലെന്നായിരുന്നു നിലപാട്.തിരിച്ചു പോകണമെന്ന പോലിസ് നിലപാടിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് നടപടി. അഞ്ച് മണിക്കൂര്‍ തടഞ്ഞുനിര്‍ത്തിയതിനു ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. മരക്കൂട്ടത്തുവെച്ചാണ് പോലിസ് അറസ്റ്റു ചെയ്തത്.
രാത്രി ഒന്‍പതു മണിക്കാണ് ശശികല മരക്കൂട്ടത്ത് എത്തിയത്. എന്നാല്‍ രാത്രി പത്തിന് നട അടക്കുന്ന സാഹചര്യത്തില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ശശികല അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് പൊലിസുമായി തര്‍ക്കമുണ്ടായി. ശബരിമലയില്‍ എത്താതെ തിരിച്ചുപോകില്ലെന്ന് ശശികല പറഞ്ഞതോടെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവറാമിനെയും ശബരിമല ആചാര സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പൃഥ്വിപാലനെയും പമ്പയില്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ സന്നിധാനത്തേക്ക് കടന്നുചെന്നാലുള്ള പ്രശ്നസാധ്യത കണക്കിലെടുത്താണ് കസ്റ്റഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."