പട്ടണക്കാട് വൈദ്യുതി വിഭാഗത്തിനെതിരേ സമരത്തിന് നീക്കം
തുറവൂര്‍: ചെമ്പകശേരി പാടശേഖരത്തില്‍ ജൂണ്‍ കഴിയാറായിട്ടും കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പട്ടണക്കാട് ഇലക്ട്രിക്കല്‍ സെക്ഷനെതിരെ സമരത്തിനിറങ്ങാന്‍ ചെമ്പകശ്ശേരി പാടശേഖര സമിതി തീരുമാനിച്ചു.
പാടശേഖരത്തിന് വൈദ്യുതി കണക്ഷന് നല്‍കാത്തതാണ് കൃഷിയിക്കാന് കഴിയാത്തത്.കൃഷിക്കായി സംഭരിച്ച മൂന്ന് ടണ്‍ വിത്താണ് കാലതാമസം മൂലം നശിക്കുന്നത്.
കുടിശിഖയുടെ പേരില്‍ നേരത്തെ പാടശേഖരത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നു.എന്നാല്‍ അടയ്ക്കാനുള്ള മുഴുവന്‍ തുകയും അടച്ചിട്ടും കണക്ഷന് നല്കാന് തയ്യാറായില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
കൃഷി വകുപ്പും വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടും കണക്ഷന് നല്കാന് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാറിന്റെ കൃഷി മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് വിരുദ്ധമായാണ് ഇലക്ട്രിക്കല്‍ അധികൃതര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പാടശേഖര സമിതി ഭാരവാഹികളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."