തെരഞ്ഞെടുപ്പ്: മോശം പ്രകടനത്തിന് ബി.ജെ.പിയെ പഴിചാരി ആര്‍.എസ്.എസ്
മുംബൈചണ്ഡീഗഡ്: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടിക്കു കാരണം ബി.ജെ.പിയുടെ തെറ്റായ നയമെന്ന വിമര്‍ശനവുമായി ആര്‍.എസ്.എസ്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള കാലോചിതമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന വിമര്‍ശനത്തിന് പുറമെ ഹരിയാനയില്‍ കനത്ത പരാജയത്തിന് കാരണമായത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും ആര്‍.എസ്.എസ് വിമര്‍ശിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രവചനത്തിന് അപ്പുറമാണ് ഇരു സംസ്ഥാനങ്ങളിലുമുണ്ടായതെന്ന് ആര്‍.എസ്.എസ് പറയുന്നു. ജാതി അധിഷ്ഠിത രാഷ്ട്രീയത്തിനും പാര്‍ട്ടിയുടെ പ്രാദേശിക തലത്തിലുള്ള സ്വാധീനത കുറുയുന്നുവെന്നതുമാണ് തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജൂണ്‍ മുതല്‍ സാമ്പത്തിക രംഗത്തുണ്ടായ വളര്‍ച്ചാ നിരക്ക് വലിയ തോതില്‍ കുറഞ്ഞുവരുന്നത് ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്കെതിരായ വികാരം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെ തരണം ചെയ്യുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനങ്ങളും ഹരിയാനയിലും മഹാരാഷ്ട്രയിലും ഉണ്ടായിട്ടില്ല.ജാതി, മതം എന്നിവയെ ഉയര്‍ത്തുന്നതിനു പകരം ദേശീയതയിലൂന്നിയ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയും ബി.ജെ.പിയെ ജനങ്ങളില്‍ നിന്നകറ്റുന്നുവെന്നും ആര്‍.എസ്.എസ് നേതൃത്വം പറയുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ആര്‍.എസ്.എസ് അകലം പാലിക്കുകയാണെങ്കിലും ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളില്‍ തുറന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതില്‍ തങ്ങള്‍ മാറിനില്‍ക്കില്ലെന്നും ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."