ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിച്ചു
തൊടുപുഴ: ദേശീയ പാതയില്‍ ടെംമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. ചിന്നകാഞ്ചീപുരം പെരിയനഗര്‍ സ്വദേശികളായ കാര്‍ത്തി (31 ), ബാബു (31) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ ഡ്രൈവര്‍ ചന്ദ്രു, രാജ, രാമലിംഗം, ശക്തിവേല്‍, മോഹന്‍, ശരവണന്, വജ്രവേല്, രാജാറാം, ജയപാലന്, താണ്ടവരായന്, കുമാര്‍, ഗോവിന്ദ രാജന് എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നി ല ഗുരുതരമാണ്.
പെരുവന്താനം പൊലിസ് സ്റ്റേഷന് പരിധിയിലെ പുല്ലുപാറയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു സംഭവം. വളവും ഇറക്കവും ചേര്‍ന്ന ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാറയില്‍ ഇടിക്കുകയായിരുന്നു.
പ്രദേശവാസികളും ഇത് വഴി മറ്റ് വാഹനത്തിലെത്തിയവരും ഹൈവേ പൊലിസ്, അഗ്നി രക്ഷാസേന എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇറക്കത്തില്‍ നിയന്ത്രണം വിട്ട വാഹനം പാറക്കെട്ടില്‍ ഇടിപ്പിച്ചു നിര്‍ത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്കാണ് 14 പേരടങ്ങുന്ന സംഘം ശബരിമലക്ക് യാത്ര തിരിച്ചത്. വാഹനത്തിന്റെ മുന്‍വശത്ത് ഇരുന്ന രണ്ട് പേരാണ് മരിച്ചത്.
ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മരിച്ച രണ്ടുപേരുടെയും മൃതദേഹം മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."