ആരവങ്ങളൊഴിഞ്ഞ് ഇന്ദിരാഭവന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ഇന്നലെ ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ശാന്തമായിരുന്നു ഇന്ദിരാഭവന്‍. വോട്ടെണ്ണല്‍ ആരംഭിക്കുന്ന രാവിലെ എട്ടിനു മുന്‍പുതന്നെ നേതാക്കളും പ്രവര്‍ത്തകരും കെ.പി.സി.സി ആസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ഫലം അനുകൂലമാകില്ലെന്ന സൂചന പ്രവര്‍ത്തകരെ നിരാശരാക്കി. രാവിലെ എട്ടോടെ കൊടിക്കുന്നില്‍ സുരേഷ് എം.പിയും പ്രാദേശിക നേതാക്കളും ഇന്ദിരാഭവനില്‍ എത്തി. തൊട്ടുപിറകെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറും ഒന്‍പതോടെ പാലോട് രവിയും നെയ്യാറ്റിന്‍കര സനലുമെത്തി.
രാവിലെ 8.20 ആയപ്പോഴേക്കും ആദ്യ ഫലസൂചന വന്നു, വട്ടിയൂര്‍ക്കാവില്‍ ഇടതു സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് 18 വോട്ടിനു ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കും തുടങ്ങി. ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി എന്നിവരടക്കമുള്ള നേതാക്കള്‍ പിന്നീട് ഓഫിസില്‍നിന്ന് പുറത്തിറങ്ങി. രണ്ടാം റൗണ്ട് വോട്ടെണ്ണിയപ്പോള്‍ സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
11ഓടെ വോട്ടെണ്ണലില്‍ എറണാകുളത്തും മഞ്ചേശ്വരത്തും യു.ഡി.എഫ് മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും പ്രശാന്തിന്റെ ലീഡ് ക്രമേണ കൂടിവന്നു. കോന്നിയില്‍ മാറിമറിയുന്നു. ഇതോടെ അവശേഷിച്ച പ്രാദേശിക നേതാക്കളും ഓരോരുത്തരായി പുറത്തിറങ്ങി. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."