കോട്ടോല്‍ തര്‍ബിയത്ത് റിലീഫ് സെല്‍ വീട് നിര്‍മിക്കാന്‍ സഹായം നല്കി
തൃശൂര്‍: അകാലത്തില്‍ മരണപെട്ട മൂന്ന് അംഗങ്ങളുള്ള കോട്ടോല്‍ സ്വദേശിയായ കുടുംബത്തിന്റെ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ പൂര്‍ത്തീകരണത്തിനായി സകാത്തിലൂടെ സംഭരിച്ച തുക നല്‍കികൊണ്ട് കോട്ടോല്‍ തര്‍ബിയ്യത്ത് റിലീഫ് സെല്‍ ജീവകാരുണ്യ പ്രവര്‍ത്തനം തുടരുന്നു. മുഹ്യയിദ്ദീന് ജുമാമസ്ജിദ് ഖത്വീബ് സൈതലവി ഫൈസിയെ ചുമതലക്കാരനാക്കിയാണ് വ്യക്തികളില്‍നിന്നും സകാത്ത് തുക സംഭരിച്ചത്. കഴിഞ്ഞ വര്‍ഷവും വീട് പുനരുദ്ധാരണത്തിനായാണ് സകാത്ത് തുക ചിലവഴിച്ചത്. കൂടാതെ പൊതുസാമൂഹ്യസുരഷാ പെന്‍ഷനും, ആട്, കോഴി, തയ്യല്‍ മെഷ്യന്! പോലുള്ള ജീവനോപാധികളും, ഭക്ഷ്യധാന്യ കിറ്റുകളും വര്‍ഷങ്ങളായി വിതരണം ചെയ്തുവരുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കുന്ദംകുളം എസ്ഐ യു.കെ.ഷാജഹാന് ഉല്‍ഘാടനം ചെയ്യുന്ന ഈ വര്‍ഷത്തെ റിലീഫിന്റെ സഹായം എത്തിക്കേണ്ടവരെ തിരഞ്ഞെടുക്കാന്‍ പരിസര പ്രദേശങ്ങളിലെ ക്ഷേത്ര, ചര്‍ച്ച്, മദ്രസ്സ കമ്മിറ്റികളെയാണ് സെല്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മഴക്കാലമായതിനാല്‍ പുതപ്പുകള്‍ നല്‍കാനും പദ്ധതിയുണ്ട്. സമ്മേളനത്തില്‍ എസ്.എം.എഫ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ കല്ലേപ്പാടം മുഖ്യ പ്രഭാഷണം നടത്തും അഡ്വ.വി.സി.ലത്തീഫ്, എം.കെ.ഷുക്കൂര്‍, കെ.കെ.ജമാല്‍, കെ.എ.ഷാഹു, സി.എം.സുബൈര്‍ എന്നിവരാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ വര്‍ഷവും ടെന്‍ സിറ്റി സംഘടിപ്പിക്കുന്ന സമൂഹ നോന്പ് തുറയും ഇന്ന് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."