HOME
DETAILS

മാള ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലേക്ക്

  
backup
June 23 2017 | 20:06 PM

%e0%b4%ae%e0%b4%be%e0%b4%b3-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-19%e0%b4%be

മാള: ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡ് മാരേക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക്. ജൂലൈ പതിനെട്ടാം തീയതിയാണ് ഇവിടെ  ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വാര്‍ഡ് മെമ്പര്‍ എം.എസ് ഷേഖ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി  വന്നത്. തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ നന്നാക്കാത്തത് ഭരണ കക്ഷിയായ ഇടത് മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന.
കഴിഞ്ഞ  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ വിള്ളല്‍ മുതലെടുത്താണ് എല്‍.ഡി.എഫ് 35 വോട്ടിന് വാര്‍ഡ് യുഡി എഫില്‍ നിന്ന്  പിടിച്ചെടുത്തത്.  പഞ്ചായത്തിലെ മാരേക്കാട്  നെടുംകുന്ന് കാട്ടിക്കരകുന്ന്  റോഡ്,കൈലാസ് നഗര്‍ റോഡ്, മുസ്‌ലീം പള്ളി റോഡ്, കണ്ണംകാട്ടില്‍ അമ്പലം റോഡ് എന്നിവയുടെ പുനര്‍നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുണ്ട്. അതിനിടെയാണ് കൂനിന്‍മേല്‍ കുരു പോലെ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഫണ്ട്  അനുവദിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും റോഡ്  പുനര്‍നിര്‍മ്മാണം നടത്താത്തിന് ഭരണ പക്ഷം നിരത്തുന്ന ന്യായീകരണങ്ങള്‍ വിലപ്പോകാന്‍ സാധ്യതയില്ല.
വര്‍ഷങ്ങളേറെയായി തകര്‍ന്ന്  കുണ്ടും കുഴിയുമായി കിടക്കുന്നത് കാരണം പ്രദേശ വാസികളുടെ യാത്ര ദുരിത പൂര്‍ണ്ണമാണ്. മാരേക്കാട് നെടുംകുന്ന് റോഡ്, മുസ്‌ലീം പള്ളി  റോഡ്  ഏഴ്  വര്‍ഷത്തോളമായി  പുനര്‍നിര്‍മ്മാണം നടത്താത്തത് കാരണം   ടാറിങ് മുഴുവന്‍  ഇളകി പോയി കല്ലുകള്‍ ഇളകി കിടക്കുന്ന  അവസ്ഥയിലാണ്. കൂടാതെ ജലനിധിക്ക് പൈപ്പിടുന്നതിനായി റോഡ് പൊളിച്ചത് കൂടുതല്‍ ശോച്യാവസ്ഥക്ക് കാരണമായി.
അതിനാല്‍ ഓട്ടോ റിക്ഷകളും ടാക്‌സികളും ഈ വഴിക്ക് വാടകക്ക് വരാന്‍ പോലും മടിക്കുകയാണ്. കുഴികള്‍ നിറഞ്ഞ് കിടക്കുന്ന ഈ റോഡിലൂടെ ഓടിച്ചാല്‍ വാഹനങ്ങള്‍ തകരാറിലാകുമെന്നതിനാലാണ് ഓട്ടം വിളിച്ചാല്‍ ഡ്രൈവര്‍മാര്‍ ഒഴിഞ്ഞ് മാറുന്നത്. കല്ലുകള്‍ ഇളകി ചിതറി കിടക്കുന്നതിനാല്‍  കാല്‍നട യാത്രയും ഇത് വഴി  ദുഷ്‌കരമായിരിക്കുകയാണ്. മഴക്കാലമായതോടെ കുഴികളില്‍ വെള്ളം  നിറഞ്ഞ്  കിടക്കുന്നതിനാല്‍  കാല്‍നടയാത്രക്കാര്‍ വെള്ളത്തിലൂടെയാണ് നടന്ന് പോകുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഈ റോഡിന്റെയും മറ്റ് അഞ്ച്  റോഡുകളുടെയും  പുനര്‍നിര്‍മ്മാണത്തിനായി ഒരു കോടി രൂപ  അനുവദിച്ചിരുന്നു.
ഭരണമാറ്റം റോഡ്  നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിച്ചതായിട്ടാണ് സൂചന. പുനര്‍നിര്‍മ്മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാനായപ്പോള്‍ ഇതില്‍ പെട്ട  ചില റോഡുകളുടെ ചില ഭാഗങ്ങള്‍ പഞ്ചായത്ത് ഫണ്ട്  ഉപയോഗിച്ച് പുനര്‍ നിര്‍മിച്ചതിനാല്‍ പകരം ചേര്‍ത്ത റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി   വീണ്ടും നടപടി ക്രമങ്ങള്‍ ആദ്യം മുതല്‍ പൂര്‍ത്തീകരിക്കേണ്ടി വന്നു. കരാറുകാരന്റെ അനാസ്ഥയും ഉണ്ടായി. ഇത് രണ്ടുമാണ് റോഡ്  പുനര്‍നിര്‍മ്മാണം അനിശ്ചിതമായി വൈകാനുള്ള കാരണമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ  പുനര്‍നിര്‍മാണം ഒരാഴ്ചക്കുള്ളില്‍ തുടങ്ങുമെന്ന് കഴിഞ്ഞ മാസം പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഉറപ്പ് പാഴ് വാക്കാകുകയാണുണ്ടായത്.
വാര്‍ഡിലെ മൂന്ന് റോഡുകളുടെ നിര്‍മാണോദ്ഘാടനം എം.എല്‍.എ നിര്‍വ്വഹിക്കുമെന്ന് അറിയിച്ച് നോട്ടീസ് ഇറങ്ങിയെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അത് നടന്നില്ല. 20 അംഗ ഭരണസമിതിയില്‍ 16 എല്‍.ഡി.എഫ് അംഗങ്ങളും 3 യു.ഡി.എഫ് അംഗങ്ങളും ഒരു ബി.ജെ.പി അംഗവുമാണുള്ളത്. അതിനാല്‍ തെരഞ്ഞെടുപ്പ്  ഫലം ഭരണത്തെ ബാധിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago