HOME
DETAILS
MAL
നിശാഗന്ധി പൂത്തു; സുഗന്ധ പൂരിതമായി കുണ്ടന്നൂര്‍
backup
June 23 2017 | 20:06 PM
വടക്കാഞ്ചേരി: പാതിരാത്രിയില്‍ മാത്രം വിരിയുന്നതും, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ വിസ്മയ കാഴ്ച്ച ജനങ്ങള്‍ക്ക് സമ്മാനിക്കുന്നതുമായ നിശാഗന്ധിയുടെ സുഗന്ധ മഹനീയതയില്‍ കുണ്ടന്നൂര്‍.
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, എരുമപ്പെട്ടി പഞ്ചായത്ത് മുന്‍ മെമ്പറുമായ സുഭാഷ് കുണ്ടന്നൂരിന്റെ ചുങ്കം തുരുത്തിലുള്ള വീട്ടുമുറ്റത്താണ് നിരവധി നിശാഗന്ധി പൂക്കള്‍ ഒന്നിച്ച് വിരിഞ്ഞത്.
കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയാണ് പൂക്കള്‍ വിരിയാന്‍ തുടങ്ങിയത്.
ഒരു മണിയോടെയാണ് പൂര്‍ണ്ണമായും വിരിഞ്ഞത്. മുംബൈയില്‍ നിന്ന് 10 വര്‍ഷം മുമ്പാണ് നിശാഗന്ധി ചെടി കൊണ്ടുവന്നത്. ആദ്യമായാണ് പുഷ്പിക്കുന്നത്. പൂക്കള്‍ വിടരുന്നതും കൊഴിയുന്നതും പാതിരാത്രിയിലായതിനാല്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്നതാണ് നിശാഗന്ധിയുടെ പ്രധാന സവിശേഷത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."