ശക്തമായ മഴയില്‍ നിരവധി വീടുകള്‍ വെള്ളത്തിലായി
പുന്നയൂര്‍ക്കുളം: വെള്ളിയാഴ്ച്ച പകലില്‍ നിര്‍ത്താതെ പെയ്ത മഴയില്‍ നിരവധി വീടുകള്‍ വെള്ളത്തിലായി.
പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പനന്തറ പാലത്തിനു സമീപവും പുന്നയൂര്‍ പഞ്ചായത്തിലെ വെട്ടിപ്പുഴ മേഖലയിലുമാണ് വെള്ളക്കെട്ട് രൂക്ഷമായി വീടുകള്‍ വീട്ടുകാര്‍ ദുരിത്തതിലായത്.
പനന്തറ പാലത്തിനു സമീപം പെരുവഴിപുറത്ത് രാജു, പെരുവഴിപ്പുറത്ത് കൃഷ്ണന്, ഇരുപ്പശേരി രഘു, കൊല്ലവളപ്പില്‍ ബാബു, പുന്നയൂര്‍ പഞ്ചായത്തിലെ വെട്ടിപ്പുഴ ആലിനു കിഴക്ക് പൊന്തയില്‍ നീലിക്കുട്ടി, കൈറാങ്കുളത്തില് ഖദീജ എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്.
വീട്ടില്‍ നിന്ന് മുട്ടോളം വെള്ളത്തിലിറങ്ങിവേണം ഇവര്‍ക്ക് പുറത്തെത്താന്‍. മേഖലയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതലാണ് ഇടതടവില്ലാതെ മഴയാരംഭിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെ മഴക്ക് ശക്തിയേറി. ദേശീയ പാത മൂന്നയിനി മുതല്‍ ചാവക്കാട് വരെ മിക്ക ഭാഗങ്ങളിലും പാതിയോളം വെള്ളക്കെട്ടിലാണ്. വെള്ളമൊഴുകി പോകാന്‍ ഈ ഭാഗത്തൊന്നും കാനകള്‍ നിര്‍മ്മിക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."