HOME
DETAILS

വിജയം കോണിയേറി മഞ്ചേശ്വരം ഖമറുദ്ദീന്

  
backup
October 25, 2019 | 10:17 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0

 

 

സ്വന്തം ലേഖകന്‍
കാസര്‍കോട്: ശക്തമായ ത്രികോണ പോരിലും മഞ്ചേശ്വരത്ത് മുസ്‌ലിംലീഗിലെ എം.സി ഖമറുദ്ദീന് ഉജ്ജ്വല വിജയം. കഴിഞ്ഞ തവണ ലീഗിലെ പി.ബി അബ്ദുല്‍ റസാഖ് 89 വോട്ടിന് ബി.ജെ.പിയിലെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയ മഞ്ചേശ്വരത്ത് ഇത്തവണ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ സീറ്റ് ഉറപ്പിച്ചത്.
സി.പി.എമ്മിന്റെ എം. ശങ്കര്‍ റൈയും ശക്തമായ മത്സരം കാഴ്ചവച്ചുവെങ്കിലും മൂന്നാം സ്ഥാനത്തുനിന്ന് നില ഉയര്‍ത്താന്‍ ഇക്കുറിയും കഴിഞ്ഞില്ല. ആകെ പോള്‍ ചെയ്ത 1,61,622 വോട്ടില്‍ 65,407 വോട്ട് യു.ഡി.എഫ് നേടി (40.19 ശതമാനം).
എന്‍.ഡി.എയ്ക്ക് 57,484 (35.32 ശതമാനം) വോട്ടും എല്‍.ഡി.എഫിന് 38,233 (23.49) വോട്ടുമാണ് നേടാനായത്.
ശബരിമലയും ഭാഷാന്യൂനപക്ഷ പ്രശ്‌നങ്ങളും ബി.ജെ.പിയും സി.പി.എമ്മും തെരഞ്ഞെടുപ്പ് പ്രചാരണമാക്കിയെങ്കിലും മതേതര, രാഷ്ട്രീയ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു യു.ഡി.എഫ് പ്രചാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫിന് 8,537 വോട്ട് വര്‍ധിച്ചപ്പോള്‍ എന്‍.ഡി.എയ്ക്ക് 703 വോട്ടിന്റെ നാമമാത്ര വര്‍ധനയാണ് ഉണ്ടായത്. എല്‍.ഡി.എഫിനാകട്ടെ 4,329 വോട്ടിന്റെ കുറവുണ്ടായി.
അതേസമയം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയ ലീഡിനേക്കാള്‍ 2,830 വോട്ടിന്റെ കുറവാണ് എം.സി ഖമറുദ്ദീന് ഇത്തവണ ലഭിച്ചത്. എന്‍.ഡി.എയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 380 വോട്ടും എല്‍.ഡി.എഫിന് 5,437 വോട്ടും അധികം ലഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വധശ്രമം; പ്രതി അറസ്റ്റിൽ

International
  •  6 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  6 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  6 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  6 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  6 days ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  6 days ago
No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  6 days ago
No Image

ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങൾ; ടി-20യും ഏകദിനവും ഇനി പുതിയ ഫോർമാറ്റിൽ!

Cricket
  •  6 days ago
No Image

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  6 days ago