'നിങ്ങള്‍ കേള്‍ക്കുന്നത് വോയ്‌സ് ഓഫ് മലമ്പുഴ ' ഹക്കീം കല്‍മണ്ഡപം
മലമ്പുഴ: അധ്യായന ദിനങ്ങളില്‍ പഠനത്തിരക്കിനിടയിലുള്ള പിരിമുറുക്കം ഒഴിവാക്കാന്‍ അല്‍പം സംഗീതവും നര്‍മങ്ങളുമായി വോയ്‌സ് ഓഫ് മലമ്പുഴ തരംഗം സൃഷ്ടിക്കുന്നു. വോയ്‌സ് ഓഫ് മലമ്പുഴ മലമ്പുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് രൂപം കൊടുത്ത റേഡിയോ സ്‌റ്റേഷന്‍ വെള്ളിയാഴ്ച കളില്‍ പകല്‍ ഒന്നു മുതല്‍ ഒന്നരവരെ അര മണിക്കൂറാണ് പ്രവര്‍ത്തിക്കുക.
പത്താംക്ലാസുകാരി ജാസ്മിന്‍ ജോര്‍ജാണ് അവതാരിക. പഴയ മര്‍ഫി റേഡിയോയിലൂടെയും ബോക്‌സിലൂടെയും ഇത് കേള്‍ക്കാം. വിദ്യാര്‍ഥികളുടെ അവതരണശേഷി, ശബ്ദ സ്ഫുടത, കലാപരമായ കഴിവ് തുടങ്ങിയവ ഉയര്‍ത്തിക്കൊണ്ടുവരികയാണ് പ്രധാനലക്ഷ്യം. ടി.വിയും മൊബൈലും ഇന്റര്‍നെറ്റുമൊക്കെ വരുന്നതിന് മുന്‍പുള്ള ആകാശവാണിയുടെ കാലം പുനരാവിഷ്‌കരിച്ചിരിക്കുകയാണിവിടെ.
സ്‌കൂള്‍ പ്രധാന അധ്യാപിക ടി.കെ. സധു, അധ്യാപകന്‍ ശശി എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരുടെ പൂര്‍ണ പിന്തുണ വിദ്യാര്‍ഥികള്‍ക്കുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."