ഫിഫ റാങ്കിങ്: ഇന്ത്യ പിറകോട്ട്
ന്യൂഡല്‍ഹി: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ര@ണ്ടു സ്ഥാനങ്ങള്‍ താഴേക്കിറങ്ങിയ ഇന്ത്യ 106-ാം സ്ഥാനത്തെത്തി. കഴിഞ്ഞ റാങ്കിങ്ങിലും ഇന്ത്യക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
ഈ മാസം നടന്ന യോഗ്യതാ മത്സരത്തില്‍ റാങ്കിങില്‍ തങ്ങളേക്കാള്‍ പിന്നിലുള്ള ബംഗ്ലാദേശുമായി ഇന്ത്യ സമനില വഴങ്ങിയിരുന്നു. തൊട്ടുമുന്‍പ് നടന്ന മത്സരത്തിലും ഇന്ത്യ ഖത്തറുമായി സമനിലയില്‍ പിരിഞ്ഞിരുന്നു.
അതിന് മുന്‍പ് ഒമാനെതിരേ നടന്ന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വിയായിരുന്നു. ഇന്ത്യയെ സമനിലയില്‍ തളച്ച ബംഗ്ലാദേശ് മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 184ാം റാങ്കിലെത്തി. ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.
നിലവിലെ ലോക ചാംപ്യന്മാരായ ഫ്രാന്‍സ്, കോപ അമേരിക്ക വിജയികളായ ബ്രസീല്‍, ഇംഗ്ല@ണ്ട് എന്നിവര്‍ ര@ണ്ടും മൂന്നും നാലും സ്ഥാനത്ത് തുടരുന്നു. ഉറുഗ്വേ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാംസ്ഥാനത്തേക്കു കയറിയപ്പോള്‍ യൂറോപ്യന്‍ ജേതാക്കളായ പോര്‍ച്ചുഗലിനാണ് സ്ഥാനം നഷ്ടമായത്. ക്രൊയേഷ്യ, സ്പെയിന്, അര്‍ജന്റീന, കൊളംബിയ എന്നിവരാണ് ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."