'ഐ.എസ്, സലഫിസം, ഫാസിസം' എസ്.വൈ.എസ് ത്രൈമാസ കാംപയിന്‍ വിജയിപ്പിക്കും
പാലക്കാട്: 'ഐ.എസ്, സലഫിസം, ഫാസിസം' എന്ന പ്രമേയത്തില്‍ സുന്നി യുവജനസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ത്രൈമാസ കാംപയിന്‍ വിജയിപ്പിക്കാന്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കാംപയിന്റെ ഭാഗമായി ജില്ലാ പണ്ഡിത സെമിനാര്‍ ഈ മാസം 30 ന് ചെര്‍പ്പുളശ്ശേരിയില്‍ നടത്തും.
സെപ്റ്റംബറില്‍ മണ്ഡലം തലത്തില്‍ മതേതര കൂട്ടായ്മകളും ഒക്ടോബറില്‍ പഞ്ചായത്ത് തല തീവ്രവാദ വിരുദ്ധ സദസുകളും, മഹല്ല്-ശാഖാ തലത്തില്‍ പ്രത്യേക ബോധവത്ക്കരണ പരിപാടികള്‍, ലഘുലേഖ വിതരണം എന്നിവയും നടത്തും.
ഈ മാസം 24ന് കുഴല്‍മന്ദം മണ്ഡലത്തിലെ ചെരപ്പറമ്പ് ദാറുറഹ്മ യതീംഖാനയില്‍ നടത്തുന്ന ജില്ലാ നേതൃക്യാംപിനും അന്തിമരൂപം നല്‍കി. പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ യോഗത്തില്‍ അധ്യക്ഷനായി. ജ. സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും വര്‍. സെക്രട്ടറി ജി.എം സ്വലാഹുദ്ദീന്‍ ഫൈസി നന്ദിയും പറഞ്ഞു.
ഇ. അലവി ഫൈസി കുളപറമ്പ്, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്, കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, ടി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍ കുമ്പിടി, എം. വീരാന്‍ ഹാജി പൊട്ടച്ചിറ, പി.എം യൂസഫ് പത്തിരിപ്പാല, എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം, ടി.എച്ച് സുലൈമാന്‍ ദാരിമി കോണിക്കഴി, എ.എ ജബ്ബാര്‍ ഫൈസി പുത്തിരിപ്പാടം, എ.എ ഖാദര്‍ അന്‍വരി കൈറാടി, വി.എസ്.എ സിദ്ധിഖ് മുസ്‌ലിയാര്‍ നെന്മാറ, ടി.എച്ച്.എ കബീര്‍ അന്‍വരി മേലപട്ടാമ്പി, സി.പി ഷാഹുല്‍ ഹമീദ് ഫൈസി കുഴല്‍മന്ദം, ടി.പി ഉസ്മാന്‍ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."