ഐ.ഐ.ടിയുടെ സ്ഥലമെടുപ്പ്: ആധാരമെഴുത്തുകാരെ അനുമോദിച്ചു
കഞ്ചിക്കോട്: ഐ.ഐ.ടിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് വേണ്ടി സൗജന്യമായി ആധാരമെഴുത്ത് നിര്‍വഹിച്ചവരെ ജില്ലാ ഭരണകൂടം ആദരിച്ചു. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ 19 ആധാരമെഴുത്തുകാരെ മൊമെന്റോ നല്കി കലക്ടര്‍ ആദരിച്ചു.
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മൂന്നൂറിലധികം ആധാരമാണ് ആധാരമെഴുത്ത് അസോസിയേഷന് പാലക്കാട് യൂനിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യമായി എഴുതി നല്‍കിയത്.
ഐ.ഐ.ടിയുടെ ആവശ്യത്തിനായി കഞ്ചിക്കോട് ഭാഗത്തെ 504.54 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 70.02 ഏക്കറും വന ഭൂമി 44.81 ഉം പഞ്ചായത്തിന്റെ കൈവശം 21.74 ഏക്കര്‍ ഭൂമിയുമാണുള്ളത്. ബാക്കി വരുന്ന 367.87 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങുവാനായി തീരുമാനിച്ചത്. ഇതില്‍ 303.10 ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ചടങ്ങില്‍ ഐ.ഐ.ടി ഡയറക്ടര്‍ സുനില്‍ കുമാര്‍, അസി. കലക്ടര്‍ ഉമേഷ്, നിലമെടുപ്പ് തഹസില്‍ദാര്‍ എം.ഡി ലാലു, പാലക്കാട് താലൂക്ക് തഹസില്‍ദാര്‍ കാവേരിക്കുട്ടി, രജിസ്ട്രേഷന് വകുപ്പ് ജീവനക്കാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."