എറണാകുളം രാമേശ്വരം തീവണ്ടി നിര്‍ത്തലാക്കല്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മക ശവമഞ്ചഘോഷയാത്ര നടത്തി പ്രതിഷേധിച്ചു
പാലക്കാട്: എറണാകുളം രാമേശ്വരം തീവണ്ടി നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക ശവമഞ്ചഘോഷയാത്ര നടത്തി. ഡി.സി.സി ഓഫിസ് പരിസരത്തുനിന്നാംരംഭിച്ച പ്രതിഷേധം ടൗണ്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ അനുശോചന യോഗത്തോടെയാണ് അവസാനിച്ചത്. അകാലത്തില്‍ പൊലിഞ്ഞ പൊള്ളാച്ചിപ്പാതക്ക് ആദരാഞ്ജലികളര്‍പ്പിച്ചായിരുന്നു പ്രതിഷേധം.
കേന്ദ്ര സര്‍ക്കാറിന് പാലക്കാടിനോടുള്ള തുടര്‍ച്ചയായ അവഗണനയും സ്ഥലം എം.പിയുടെ പിടിപ്പുകേടും മൂലമാണ് പൊള്ളച്ചിപ്പാതയില്‍ മുന്‍പ് സര്‍വീസ് നടത്തിയ തീവണ്ടികള്‍ വരെ പുനഃസ്ഥാപിക്കാന്‍ കഴിയാതെ പോയത്. പൊള്ളാച്ചിപ്പാത ലാഭകരമല്ലങ്കില്‍, ഖജനാവിലെ പണം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വഷണം നടത്തി കേസെടുക്കുകയും പാതക്കു വേണ്ടി ചിലവഴിച്ച 400 കോടി രൂപ ഈടാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി പാലക്കാടിന് അര്‍ഹമായത് നേടിയെടുക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ് ബീഫ് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.
ഉത്തരേന്ത്യന്‍ രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനു ചിലവഴിക്കുന്നതിന്റെ പകുതി സമയം പാലക്കാടിനു വേണ്ടി വിനിയോഗിക്കാന്‍ അദ്ധേഹം തയാറാകണമെന്നാവശ്യപ്പെട്ട സമരം ഷെഫീക് ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ബോബന്‍ മാട്ടുമന്ത അധ്യക്ഷനായി. അനില്‍ ബാലന്‍, ഹരിദാസ് മച്ചിങ്ങല്‍, നൗഫല്‍, ടിന്റു, ദിലീപ്, റിജേഷ്, വിനോദ്, രാജേഷ്, റാഫി ജൈനമേട്, സുമേഷ്, എ.സി. സിദ്ധാര്‍ത്ഥന്‍, എന്‍. ശശികുമാര്‍, ഗൗതം, സതീഷ്, വിപിന്‍ദാസ് യാക്കര, നജിമുദ്ദീന്‍, രാഹുല്‍, ബൈജു, വിനോദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."