HOME
DETAILS

ഉത്തരമലബാര്‍ വികസനം: സംരംഭകത്വ സദസ് ഇന്നു കൊച്ചിയില്‍

  
backup
August 06 2016 | 00:08 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0


കണ്ണൂര്‍: ഉത്തരമലബാറിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നോര്‍ത്ത് മലാബര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്നു കൊച്ചിയില്‍ സംരംഭകത്വ സദസ് സംഘടിപ്പിക്കും. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ വ്യവസായ പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തുന്ന സംരംഭകത്വ സദസ് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഇ.പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, എ.സി മൊയ്തീന്‍, വ്യവസായികളായ എം.എ യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, പി.എന്‍.സി മേനോന്‍, ഡോ. ഷംഷീര്‍ വയലില്‍ പങ്കെടുക്കും. രാജ്യത്തും പുറത്തുമുള്ള 200 പേര്‍ പങ്കെടുക്കും. കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം തുടങ്ങിയ പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായാണു വ്യവസായ മേഖലയിലെ പ്രമുഖരെ ഉള്‍ക്കൊള്ളിച്ച് പരിപാടി സംഘടിപ്പിക്കുന്നത്. ആരോഗ്യ, ടൂറിസം മേഖലകളിലാണു കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നത്. കെ.എസ്.ഐ.ഡി.സിയുടെയും കിന്‍ഫ്രയുടെയും കീഴിലുള്ള ജില്ലയിലെ 700 ഏക്കര്‍ ഭൂമിയില്‍ സംരംഭം തുടങ്ങാനുള്ള അനുകൂല ഘടകങ്ങളും നിക്ഷേപകരെ അറിയിക്കും. നിലവിലെ 400 കോടി രൂപയുടെ കൈത്തറി കയറ്റുമതി വര്‍ധിപ്പിക്കുകയും ബേക്കലിനെയും കുടകിനെയും ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുകയും ലക്ഷ്യമിടുന്നു.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  6 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  12 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  31 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago