HOME
DETAILS

നീതിബോധത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍

  
backup
October 25 2019 | 20:10 PM

sarvakalashala-kt-jaleel-26-10-2019

വിദ്യാഭ്യാസമാണ് സുസ്ഥിരവികസനത്തിന്റെ അടിസ്ഥാനമെന്ന് തിരിച്ചറിഞ്ഞ് സമസ്ത മേഖലകള്‍ക്കും അതീവ പ്രാധാന്യമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിവരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്നു രാജ്യത്തിനാകെ മാതൃകയാണ്. ലോകനിലവാരത്തിലുള്ള നിരവധി സ്‌കൂളുകള്‍ ഈ കാലയളവില്‍ സംസ്ഥാനത്തുണ്ടായി. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ ഉറപ്പാക്കുകയും പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ ഈ മേഖലയിലും യാഥാര്‍ഥ്യമാക്കുകയും വേണമെന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിനു മാത്രമായി പ്രത്യേക മന്ത്രാലയം രൂപീകരിക്കാന്‍ തീരുമാനമെടുത്തത്.
പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം തികയുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥി ക്ഷേമത്തിലും നീതിബോധത്തിലും ഊന്നിയ പ്രവര്‍ത്തനങ്ങളിലൂടെ കുതിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ സര്‍വകലാശാലകളുടെ ഭരണരംഗം ക്രമപ്പെടുത്തുന്നതിലും അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിലുമാണ് വകുപ്പ് ശ്രദ്ധയൂന്നിയത്. സര്‍വകലാശാലകളിലെ സ്റ്റാറ്റിയൂട്ടറി ഓഫിസര്‍മാരുടെ സേവന കാലാവധി രാജ്യത്തെ മികച്ച സര്‍വകലാശാലകള്‍ക്കു സമാനമായി നാലു വര്‍ഷമായി നിജപ്പെടുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചായിരുന്നു മാറ്റത്തിന്റെ തുടക്കം. മുന്‍കാലങ്ങളില്‍ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ ജാതി മതാടിസ്ഥാനത്തില്‍ വീതംവച്ചിരുന്ന സ്ഥിതിവിശേഷമായിരുന്നു.
അക്കാലത്ത് സര്‍വകലാശാലകളിലെ അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവതാളത്തിലാക്കിയതും ആരും മറന്നുകാണില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ അഞ്ചു സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരായി അക്കാദമിക് രംഗത്തെ പ്രഗത്ഭരെ നിയമിച്ചു. ക്ലാസ്മുറികളില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും അകന്നുനില്‍ക്കാന്‍ കഴിയാത്ത, അറിവുല്‍പാദനത്തില്‍ നേരിട്ട് പങ്കാളികളാകുന്ന വൈസ് ചാന്‍സലര്‍മാര്‍ ഇന്നുണ്ട് എന്ന കാര്യത്തില്‍ അഭിമാനിക്കാം.
അക്കാദമിക രംഗത്തെ കൂടുതല്‍ ചലനാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനു ചുരുങ്ങിയ കാലയളവിനുള്ളില്‍ നാന്ദികുറിച്ചു. ഇതോടൊപ്പം തന്നെ സര്‍വകലാശാലകളില്‍ സിലബസ് പരിഷ്‌കരണവും ആരംഭിച്ചു. മലയാളം സര്‍വകലാശാലയ്ക്കായി നിരവധി എതിര്‍പ്പുകള്‍ മറികടന്ന് ഭൂമിയേറ്റെടുക്കാനായതും സാങ്കേതിക സര്‍വകലാശാലയ്ക്കുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമിടാനായതും സ്മരണീയമാണ്. സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റുകള്‍, വൈസ് ചാന്‍സലര്‍മാര്‍, രജിസ്ട്രാര്‍മാര്‍ തുടങ്ങിയ ഉന്നതാധികാരികളുമായി കൃത്യമായ ഇടവേളകളില്‍ വിശദമായ ആലോചനകള്‍ നടത്തിവരുന്നു. ഓരോ മൂന്നു മാസവും വൈസ്ചാന്‍സലര്‍മാരുടെ അവലോകനയോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്നു. കുത്തഴിഞ്ഞിരുന്ന പരീക്ഷാനടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായതും പരീക്ഷാഫലങ്ങള്‍ കാലവിളംബം കൂടാതെ പ്രസിദ്ധീകരിക്കാനായതും അഭിമാനകരമാണ്. ബിരുദ പ്രോഗ്രാമുകളുടെ അവസാന വര്‍ഷ പരീക്ഷാഫലം ഏപ്രില്‍ 30നകവും അവസാനവര്‍ഷ ബിരുദാനന്തരബിരുദ പരീക്ഷാഫലം മെയ് 31നകവും പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശവും സര്‍വകലാശാലകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണു പുരോഗമിക്കുന്നത്.
സമത്വാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കുന്നതിനും പ്രാദേശിക സംസ്‌കാരത്തെ ചൈതന്യപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് പിന്നാക്ക മേഖലകളില്‍ പ്രത്യേകിച്ചും കോടികളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കാണ് തുടക്കമായിരിക്കുന്നത്. വിവിധ പ്രൊജക്ടുകള്‍ക്കായി സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള റൂസ പദ്ധതിയുടെ ഒന്നാംഘട്ടത്തിനു 194 കോടി രൂപയും രണ്ടാംഘട്ടത്തിനു 374 കോടി രൂപയും ഇതിനകം അനുവദിച്ചുനല്‍കി. 2019-20 അധ്യയനവര്‍ഷം അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കിയ സ്വാശ്രയ കോളജുകളില്‍ ഓരോ യു.ജി അല്ലെങ്കില്‍ പി.ജി പ്രോഗ്രാം വീതം അനുവദിച്ച് ഉത്തരവായി. കേരളത്തില്‍ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് എന്‍ജിനീയറിങ്, ഡിസൈനിങ് എന്നിവയില്‍ ബിരുദ ബിരുദാനന്തര പഠനം ആരംഭിക്കാനായതും പ്രത്യേകം പ്രസ്താവ്യമാണ്.
മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത അധ്യാപകരുടെ ശമ്പളം എഴുതേണ്ടതില്ലെന്ന് ഉത്തരവിറക്കുകയും മൂല്യനിര്‍ണയത്തില്‍ പിഴവ് വരുത്തുന്ന അധ്യാപകര്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്ത് സര്‍ക്കാര്‍ നടത്തുന്ന ക്രിയാത്മക ഇടപെടലുകള്‍ പലര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നത് ഒരു വസ്തുതയാണ്. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് സര്‍വകലാശാലകള്‍ക്കെതിരേയും വ്യക്തിപരമായി എനിക്കെതിരേയും ദുരാരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. എം.ജി സര്‍വകലാശാലയില്‍ നടന്നുവെന്നു പറയപ്പെടുന്ന പോസ്റ്റ് മോഡറേഷന്‍ അവരുടെ സിന്‍ഡിക്കേറ്റാണ് തീരുമാനിച്ചത്. അതില്‍ മന്ത്രിക്കോ മന്ത്രിയുടെ ഓഫിസിനോ യാതൊരു പങ്കുമില്ല. എം.ജി സര്‍വകലാശാലയുടെ ഈ നടപടിക്ക് സമാനമായി 2012ല്‍ യു.ഡി.എഫ് കാലത്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റും അതേവര്‍ഷം തന്നെ കുസാറ്റും ബി.ടെക് കോഴ്‌സിന് പോസ്റ്റ് മോഡറേഷന്‍ നല്‍കിയിരുന്നു.
ശ്രീഹരിയെന്ന മിടുക്കനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ കാര്യത്തിലും വിജി എന്ന അനാഥ പെണ്‍കുട്ടിയുടെ കാര്യത്തിലും ഒരു ഭരണാധികാരിയില്‍ നിക്ഷിപ്തമായ ചുമതല മാത്രമാണു നിര്‍വഹിച്ചത്. ഏതു ചട്ടങ്ങളെയും അതിന്റെ അന്തഃസത്തയെ ഹനിക്കാതെ തന്നെ മാനുഷികമായും വിദ്യാര്‍ഥി സൗഹൃദമായും കാണാനും പ്രയോഗിക്കാനുമാകും എന്നാണ് അനാവശ്യ വിവാദവും മാധ്യമവിചാരണയും നേരിട്ട മേല്‍പറഞ്ഞ രണ്ട് നടപടികളും തെളിയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago