സംഘ്പരിവാര്‍ അക്രമം ആസൂത്രിതം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക സി.പി.ഐ.എം
കക്കട്ടില്‍: ഹര്‍ത്താല്‍ മറവില്‍ സംഘ്പരിവാറുകള്‍ അമ്പലകുളങ്ങരയിലും, നടുവണ്ണൂരിലും വച്ച് സി.പി.ഐ.എം ജില്ല സെക്രട്ടറി പി. മോഹനന്റെയും മുന്‍ എം.എല്‍.എ കെ.കെ ലതികയുടെയും മകനും സി.പി. ഐ.എം തയ്യുള്ളതില്‍ ബ്രാഞ്ച് അംഗവുമായ ജൂലിയസ് നികി ഭതാസിനെയും ഭാര്യ സാനിയോ മനോമി (ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ) ആകമിച്ച സംഭവത്തില്‍ സി.പി.ഐ.എം കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. ആക്രമണം വളരെ ആസൂത്രിതമാണെന്നും അക്രമം അഴിച്ചുവിട്ട് നാടിന്റെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞ് നാടിന്റെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ക്രിമിനല്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും സി.പി.ഐ.എം കുന്നുമ്മല്‍ ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ കോഴിക്കോട് നിന്ന് കക്കട്ടിലിലേക്ക് വരുമ്പോള്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലഞ്ഞ യാത്രക്കാരായ രണ്ടു സ്ത്രീകളെ കുറ്റ്യാടിയില്‍ നിന്നും ഇവര്‍ സഞ്ചരിച്ച കാറില്‍ കയറ്റി വരുമ്പോളായിരുന്നു അമ്പലകുളങ്ങരയില് ആര്.എസ്.എസ് പ്രവര്‍ത്തകനായ ശ്രീജുവിന്റെ നേതൃത്വത്തില്‍ തടഞ്ഞ് നിര്‍ത്തി കാറിനകത്തുനിന്ന് രണ്ടു പേരെയും മര്‍ദിക്കുകയും സഹയാത്രക്കാര ഇറക്കിവിട്ട് നികിതാസിനെയും സാനിയോയെയും റോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുമ്പോള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ സംഘം നടുവണ്ണൂരില്വച്ച് വീണ്ടും ആക്രമിച്ചു. അക്രമി സംഘങ്ങളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ,നാടിന്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണ കുന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."