HOME
DETAILS
MAL
പാര്‍ലമെന്റ് കെട്ടിട നവീകരണ കരാര്‍ ഗുജറാത്ത് കമ്പനിക്ക്
backup
October 25 2019 | 20:10 PM
ന്യൂഡല്‍ഹി: പാര്‍ലമെന്റ് കെട്ടിടങ്ങളുടെ നവീകരണ കരാര്‍ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്. അഹമ്മദാബാദ് ആസ്ഥാനമായ എച്ച്.സി.പി ഡിസൈന്‍, പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ബി.ജെ.പിയുടെ ന്യൂഡല്‍ഹി ആസ്ഥാനം നവീകരിച്ചതും സബര്‍മതി നദീപരിസര പ്രദേശ നവീകരണ ചുമതലയും ഇതേ കമ്പനിക്കാണ്. രാഷ്ട്രപതി ഭവന് മുതല്‍ വിജയ്ചൗക്ക് വഴിയുള്ള ഇന്ത്യാഗേറ്റ് ഭാഗം ഉള്‍ക്കൊള്ളുന്ന നാല് കിലോമീറ്ററോളം പ്രദേശം പൂര്‍ണമായും നവീകരിക്കും. 2020ഓടുകൂടി പാര്‍ലമെന്റ് ഹൗസിന്റെ പുനരുദ്ധാരണം അതല്ലെങ്കില്‍ പുതിയ കെട്ടിടനിര്‍മ്മാണം, ഓഫിസ് കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."