ബ്രിട്ടന് ഉത്തരവാദിത്തമുണ്ടെന്ന് ചൈനീസ് മാധ്യമങ്ങള്‍
ബെയ്ജിങ്: ലണ്ടനില്‍ 39 ചൈനക്കാര്‍ തണുത്തു മരവിച്ച് മരിച്ച സംഭവത്തില്‍ ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ചൈനീസ് മാധ്യമങ്ങള്‍. എസക്‌സിലെ വ്യവസായ എസ്റ്റേറ്റില്‍ ബുധനാഴ്ചയാണ് 31 പുരുഷന്മാരെയും എട്ടു സ്ത്രീകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
2000ത്തില്‍ തക്കാളി നിറച്ച ട്രക്കില്‍ കയറി യൂറോപ്പിലേക്കു പോയ 58 ചൈനക്കാരെ ഡോവര്‍ തുറമുഖത്തു വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഈ ഭീകരമായ മാനുഷിക ദുരന്തം ബ്രിട്ടന്റെയും യൂറോപ്യരുടെയും കണ്‍മുന്നിലാണ് നടന്നിരിക്കുന്നതെന്നും അവരെ രക്ഷിക്കാന്‍ ഒരു ശ്രമവും നടന്നില്ലെന്നും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ പീപിള്‍സ് ഡെയിലി കുറ്റപ്പെടുത്തി. രണ്ടു ദശാബ്ദം മുമ്പു നടന്ന ഡോവര്‍ ദുരന്തത്തില്‍ നിന്ന് ബ്രിട്ടന്‍ ഒന്നും പഠിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്നു മനസ്സിലാവുന്നത്- പത്രം എഡിറ്റോറിയലില്‍ പറയുന്നു.
അതേസമയം ഇതുവരെ ചൈന മരിച്ചവര്‍ തങ്ങളുടെ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഒരു സംഘത്തെ എസക്‌സിലേക്ക് അയക്കുമെന്ന് ലണ്ടനിലെ ചൈനീസ് എംബസി അറിയിച്ചു.
അതിനിടെ ട്രക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതായി ബ്രിട്ടിഷ് പൊലിസ് പറഞ്ഞു. ബ്രിട്ടനിലെ വാരിങ്ടണ്‍ സ്വദേശികളായ ഒരു പുരുഷനെയും സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. ട്രക്ക് ഡ്രൈവറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."