ലോകബാങ്ക് സംഘം പറവൂരില്‍ സന്ദര്‍ശനം നടത്തി
പറവൂര്‍: വിവിധ ധനസഹായങ്ങളിലൂടെ നടപ്പാക്കിയ പദ്ധതികളുടെ അവലോകനത്തിനായി ലോകബാങ്ക് സംഘം പറവൂരില്‍ സന്ദര്‍ശനം നടത്തി. പറവൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ടെര്‍മിനല്‍, പള്ളിത്താഴം മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. ഉറി റിക്, ഹര്‍ഷ് ഗോയല്‍, നഹോ ഷിബുയി, ദീപ ബാലചന്ദ്രന്‍, മൃദുല സിംഗ്, ആനന്ദ് മാത്യു, രാമാനുജം, സീമ അവസ്തി എന്നീ പ്രതിനിധികളടങ്ങിയ സംഘമാണ് എത്തിയത്. കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്ട് (കെ.എല്‍.ജി.എസ്.ഡി.പി) ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ. വി.പി സുകുമാരന്‍ സംഘത്തെ അനുഗമിച്ചു.
നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും വീണ്ടും സഹായങ്ങള്‍ ലഭ്യമാക്കുമെന്നും ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചതായി പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ് പറഞ്ഞു. പറവൂര്‍ മുനിസിപ്പല്‍ സെക്രട്ടറി നീതു ലാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രദീപ് തോപ്പില്‍, ഡെന്നി തോമസ്, കൗണ്‍സിലര്‍ രാജ്കുമാര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പം എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."