മുണ്ടക്കൈ ദുരന്തം; സംസ്‌കാരച്ചെലവിന്റെ യഥാര്‍ഥ കണക്കുകള്‍ നിയമസഭയില്‍
തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ചിലവായ തുകയുടെ യഥാര്‍ഥ കണക്കുകള്‍ പുറത്ത്. 19,67,740 രൂപയാണ് സംസ്‌കാരത്തിന് ആകെ ചെലവായതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയെ അറിയിച്ചു.
231 മൃതദേഹങ്ങളും, 222 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തബാധിത പ്രദേശത്ത് നിന്നും, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ ചാലിയാര്‍ പുഴയുടെ ഭാഗത്ത് നിന്നുമായിരുന്നു ഇവ കണ്ടെത്തിയത്. ഇതില്‍ 172 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും നേരില്‍ പരിശോധിച്ച് ബന്ധുക്കള്‍ തിരിച്ചറിയുകയും ഇവ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. ആറു മൃതദേഹങ്ങള്‍ തെറ്റായി തിരിച്ചറിഞ്ഞ് കൈമാറിയതായി ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി.
ഇത് കൂടാതെ ഏഴ് ശരീരഭാഗങ്ങള്‍ ഫോറന്‍സികിന് മനുഷ്യ ശരീരഭാഗങ്ങളാണെന്ന് ഉറപ്പ് വരുത്തുന്നതിനായി കൈമാറി. തിരിച്ചറിയാന്‍ പറ്റാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും മന്ത്രിമാര്‍, ജില്ല കളക്ടര്‍, രാഷ്ട്രീയ - സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചുവെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
Mundakai landslide actual figures of the funeral expenses in the assembly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."