ഗജ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു
പൂച്ചാക്കല്‍: വെള്ളിയാഴ്ച വീശിയടിച്ച ഗജ ചുഴലിക്കാറ്റ് പ്രദേശത്ത് വ്യാപക നാശം വിതച്ചു. തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം, തേവര്‍വട്ടം, നഗരി, പൈനുങ്കല്‍, ചിറക്കല്‍, എലിക്കാട്, പൂച്ചാക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക നാശംവിതച്ചത്. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വൃക്ഷങ്ങള്‍ കടപുഴകി വീണാണ് വീടുകള്‍ തകര്‍ന്നത്.
പ്രദേശത്തെ റോഡുളില്‍ വൃക്ഷങ്ങള്‍ കടപഴകി വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. വൃക്ഷങ്ങള്‍ വൈദ്യുതി കമ്പികളിലേക്ക് വീണതിനെ തുടര്‍ന്ന് 400 ഓളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലാണ്. നഗരി ക്ഷേത്രത്തിന് സമീപം നിന്നിരുന്ന വന്‍വൃക്ഷം കടപുഴകി 11 കെ.വി ലൈനിലും ട്രാന്‍സ്‌ഫോര്‍മറിലും വീണു. വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചത്. എ.എം ആരിഫ് എം.എല്‍.എ, ചേര്‍ത്തല തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി അടിയന്തിരമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അറക്കമലിക്കല്‍ റാഷിദ്, നാഗരേഴത്ത് വിജയന്‍ ,മെയ്യാന്തറ അനൂപ്, തുണ്ടുചിറ ദാമോദരന്‍, തുണ്ടുചിറ സാബു, തുണ്ടുചിറ നവാസ്, തുണ്ടുചിറ നവാബ്, കൂമ്പയില്‍ ഷറഫ്, പൂതാട്ട് കബീര്‍, പൊന്‍പുറത്ത് മുറാദ്, ഒറ്റക്കണ്ടത്തില്‍ സുബൈര്‍, അഞ്ചാം വാര്‍ഡില്‍ മൂനഞ്ചേരി ഷാജഹാന്‍, മൈലംചിറ സീനഹമീദ്, വേലം വെളി കബീര്‍, പൊന്‍പുറത്ത് സോമന്‍, മുന്‍ പഞ്ചായത്തംഗം സീതി കണ്ണന്‍, ആറാം വാര്‍ഡില്‍, തുകലു കുത്തുംകടവ് ഗോപിനാഥ്, രുഗ്മിണി, ചിത്രന്‍, ജനാര്‍ദനന്‍, പുരുഷന്‍, ബിനീഷാ കുന്നുവെളി, ദാമോദരന്‍ പുത്തന്‍വെളി, മേഴ്‌സി, കോളുതറ വെളി ജോയി, പാണാവള്ളി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ കളപ്പുരക്കല്‍ കഞ്ഞുമണി, ബാബു, പതിനാന്നാം വാര്‍ഡില്‍ അറക്കവെളിയില്‍ അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ വീടുകളാണ് തകര്‍ന്നത്.
വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാല്‍ പ്രദേശം ഇരുട്ടിലാണ്. വൃക്ഷങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വെട്ടിമാറ്റുന്ന തിരക്കിലാണ് വൈദ്യുതി ജീവനക്കാര്‍. പൂച്ചാക്കല്‍ നിന്നും വടക്കോട്ടള്ള ഭാഗത്ത് വൈദ്യുതി വിതരണം ഉടനെ പുനസ്ഥാപിക്കാനാകുമെന്ന് ജീവനക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."