തുറമുഖത്ത് നിന്ന് മണല്‍ നീക്കം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിന് സ്റ്റേ
പൊന്നാനി: തുറമുഖത്ത് നിന്ന് മണല്‍ ഖനനം ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
നഗരസഭ തൊഴിലാളികള്‍ പൊന്നാനി തുറമുഖ ചാനലില്‍ നിന്നും മണല്‍ ഡ്രഡ്ജിങ് നടത്തി ലഭിക്കുന്ന ഡ്രഡ്ജ് മെറ്റീരിയല്‍ തുറമുഖത്ത് നിന്നും നീക്കം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ചെന്നൈ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കേരള തുറമുഖ വകുപ്പ് പൊന്നാനി മോഡല്‍ എന്ന പേരില്‍ ഡ്രഡ്ജഡ് മെറ്റീരിയല്‍ സ്വകാര്യ പങ്കാളിത്തത്തോടെ ശുദ്ധീകരിച്ച് മണലാക്കി തുറമുഖവകുപ്പിന്റെ ഓണ്‍ലൈന്‍ വെബ്‌സൈറ്റിയിലൂടെയുള്ള വില്‍പ്പനയായിരുന്നു നടത്തിയിരുന്നത്.
പൊന്നാനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില മണല്‍ ഇടപാടുകാരാണ് കേരള ഹൈക്കോടതിയിലും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിലും വിവിധ പേരുകളില്‍ ഒരേ രീതിയിലുള്ള കേസുകള്‍ ഫയല്‍ ചെയ്തിരുന്നത്. ഇതിനെതിരേ കേരള തുറമുഖ വകുപ്പ് കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
മണല്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍
www.portinfo.cdit.org എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്ത് ഒറിജിനല്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റും ആധാര്‍കാര്‍ഡും പൊന്നാനി തുറമുഖ ഓഫിസിലോ മണല്‍ വിതരണം നടക്കുന്ന ദിവസങ്ങളില്‍ കുറ്റിപ്പുറത്തുള്ള രാജധാനി മിനറല്‍സ് ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തുറമുഖ ഉദ്യോഗസ്ഥരേയോ കാണിച്ച് അംഗീകാരം വാങ്ങിക്കേണ്ടതാണ്. അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ മണലിന് പണമടക്കേണ്ടതുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."