മന്‍ കി ബാത്തിന് ബദലായി കോണ്‍ഗ്രസിന്റെ 'ദേശ് കി ബാത്ത്'; പ്രക്ഷേപണം ഇന്നു മുതല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന് ബദലായി ദേശ് കി ബാത്ത് റേഡിയോ പ്രക്ഷേപണം ഇന്ന് മുതല്‍. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ദേശ് കി ബാത്തിന്റെ ആദ്യ എപ്പിസോഡില്‍ സംവദിക്കും. സമൂഹ മാധ്യമങ്ങളിലൂടെ തത്സമയമാണ് ദേശ് കി ബാത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് എന്താണെന്ന് ആവശ്യമെന്ന് വ്യക്തമാണ്. ജനങ്ങളുടെ പ്രശ്നങ്ങളെ കാണാതെ ആര്‍ക്കും അധികകാലം മുന്നോട്ടു പോവാനാവില്ല. കോണ്‍ഗ്രസിന് ഉയര്‍ന്നുവരുന്ന പിന്തുണ കാണിക്കുന്നത് അവര്‍ കോണ്‍ഗ്രസില്‍ വിശ്വാസമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
സാധാരണക്കാരയ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ദേശ് കി ബാത്തില്‍ സംവദിക്കുമെന്ന് കോണ്‍ഗ്രസ് ഐടി സെല്‍ തലവനായ റോഹന്‍ ഗുപ്ത വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങള്‍, നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍, സാമ്പത്തിക സ്ഥിതി, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലാഴ്മ തുടങ്ങിയ ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയ്ക്ക് പൊതു ജനങ്ങളുടെ പ്രശ്നങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാണിക്കും. ഓരോ അധ്യായത്തിലും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും ബാധിക്കുന്നതുമായ വിഷയങ്ങള്‍ പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളും പാര്‍ട്ടി വക്താക്കളും അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവായ സന്ദീപ് ദീക്ഷിത് 'കാം കി ബാത്ത്' എന്ന പേരില്‍ ഒരു പരിപാടി ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം അത് നിര്‍ത്തുകയായിരുന്നു. പിന്നീട് ബി.ജെ.പി കഥകളോട് പ്രതികരിക്കുന്ന രീതിയിലുള്ള വീഡിയോകള്‍ വല്ലപ്പോഴും നിര്‍മിക്കുക മാത്രമായി മാറി.
2017 ജൂണ്‍ രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത്തിന് തുടക്കം കുറിച്ചത്. ഇതുവരെ മന്‍ കി ബാത്ത് 56 എപ്പിസോഡുകള്‍ പിന്നിട്ടു. എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് മന്‍ കി ബാത്ത് സംപ്രേഷണം ചെയ്യുക. നിലവില്‍ എല്ലാ ഭാഷകളിലും മന്‍ കി ബാത്ത് എപ്പിസോഡുകള്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."