HOME
DETAILS
MAL
പൈലിങ്ങിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു
backup
August 06 2016 | 00:08 AM
കൊടുങ്ങല്ലൂര്‍: കാവില്‍കടവില്‍ സ്വകാര്യ കെട്ടിട നിര്‍മാണത്തിനായി നടത്തിയ പൈലിംഗിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു. കാവില്‍കടവ് പാര്‍ക്ക് റോഡാണ് അശാസ്ത്രീയമായ കെട്ടിട നിര്‍മാണത്തെ തുടര്‍ന്ന് തകര്‍ന്നത്. സ്വാകാര്യ വ്യക്തിയുടെ ബഹുനില കെട്ടിട നിര്‍മാണത്തിനായി പൈലിങ് നടത്തിയതിനെ തുടര്‍ന്ന് റോഡിന്റെ ഒരു ഭാഗം ഇടിയുകയും വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണ പൈപ്പ് പൊട്ടുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം കാവില്‍കടവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിട നിര്‍മാണം തടഞ്ഞു. കെട്ടിട ഉടമയില്‍ നിന്നും നഷ്ട പരിഹാരം ഈടാക്കണമെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി വി.ആര് ധര്മ്മന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."