HOME
DETAILS
MAL
നികുതി സ്വീകരിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് തീരുമാനം
backup
June 23 2017 | 23:06 PM
കേളകം: കൊട്ടിയൂര്‍ പഞ്ചായത്തിലെ പൊട്ടന്തോട് മാടത്തുംകാവ് പ്രദേശത്തെ 124 കര്‍ഷക കുടുംബങ്ങളുടെ നികുതി സ്വീകരിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് തീരുമാനം.
പട്ടയം സാധുവാണെന്ന് സ്ഥിരീകരിച്ചതു കൊണ്ടാണ് ലാന്‍ഡ് ബോര്‍ഡ് നികുതി സ്വീകരിക്കാന്‍ തയാറായത്. 15 വര്‍ഷത്തിലധികം നീണ്ടുനിന്ന നിയമ പോരാട്ടം ഇതോടെ അവസാനിക്കുകയാണ്. എഴുപത് വര്‍ഷം മുമ്പ് സ്ഥിരതാമസമാക്കിയ കര്‍ഷകര്‍ക്ക് 30 വര്‍ഷം മുമ്പ് തന്നെ പട്ടയം നല്‍കുകയും ഭൂനികുതി ഈടാക്കുകയും ചെയ്തു പോന്നിരുന്നു. എന്നാല്‍ 2002ല്‍ ഭൂനികുതി സ്വീകരിക്കുന്നത് ലാന്‍ഡ് ബോര്‍ഡ് തടഞ്ഞു. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനി ഉടമ എ.കെ ഖാദര്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതും മിച്ച ഭൂമിയില്പെട്ടതാണെന്നും പറഞ്ഞാണ് നികുതി സ്വീകരിക്കല്‍ നിര്‍ത്തി
വച്ചത്. ആറളം ഫാമിലെ അമ്പലക്കണ്ടിയിലും ഭൂനികുതി സ്വീകരിക്കുന്നത് തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."