ചക്കരക്കല്‍ മേഖലയില്‍ പകര്‍ച്ചപ്പനി പടരുന്നു
ചക്കരക്കല്‍: ചക്കരക്കല്‍ മേഖലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ദിവസവും രാവിലെ മുതല്‍ നിരവധി രോഗികളാണ് ഇരിവേരി ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നത്. ഇന്നലെ എഴുന്നൂറോളം പേര്‍ പനി ബാധിച്ച് ചികിത്സക്കെത്തി.
അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലും രോഗികളുടെ നീണ്ടനിരയാണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും കൂടി കൂട്ടിയാല്‍ പകര്‍ച്ചപ്പനി മുന്‍വര്‍ഷത്തേക്കാള്‍ വ്യാപകമാണെന്ന് വ്യക്തമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഇരിവേരി ആരോഗ്യകേന്ദ്രത്തില്‍ അടുത്ത കാലത്ത് ആരംഭിച്ച സായാഹ്ന ഒ.പി.യിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ജോലിസ്ഥലത്ത് ക്ഷീണവും പനിയും അനുഭവപ്പെടുന്ന സാധാരണ തൊഴിലാളികളാണ് സായാഹ്ന ഒ.പിയിലെത്തുന്നവരില്‍ അധികവുമുള്ളത്. ആശുപത്രിയില്‍ പനിചികിത്സക്കും പ്രതിരോധ നടപടികള്‍ക്കും മികവുറ്റ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. മെയിന്‍ ബ്ലോക്കിലെ പ്രധാനമുറി ചികിത്സക്കായി മാറ്റി. അത്യാവശ്യ മരുന്നുകളെല്ലാം ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഏഴു ഡോക്ടര്‍മാര്‍ വിവിധ സമയക്രമങ്ങളില്‍ രോഗികളെ പരിശോധിക്കുന്നുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് ബോധവല്‍ക്കരണ പരിപാടികളും നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."