വ്യാപാരി വ്യവസായി ഏകോപന സമിതി ഞായറാഴ്ച വഞ്ചനാ ദിനം ആചരിക്കും
തിരുവനന്തപുരം: വാറ്റ് നികുതിയുടെ പേരില്‍ വന്‍ തുകയുടെ കുടിശിക നോട്ടീസ് സംസ്ഥാനമൊട്ടാകെയുള്ള വ്യാപാരികള്‍ക്ക് അയക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വഞ്ചനാദിനമാചരിക്കുമെന്നും സെക്രട്ടേറിയറ്റ് ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ബോബി വി ചുങ്കത്ത് ധര്‍ണ ഉദ്ഘാടനം ചെയ്യും. ലക്ഷങ്ങള്‍ പിഴ ചുമത്തി നോട്ടീസ് അയക്കുന്നത് റീട്ടെയില്‍ വ്യാപാര മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ നോട്ടീസുകള്‍ക്ക് മറുപടി നല്‍കില്ല. പ്രളയത്തില്‍ വ്യാപാരികള്‍ക്കുണ്ടായ നഷ്ടത്തിന് ഇതുവരെ കൃത്യമായ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും പ്രളയ സെസ് പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കമലാലയം സുകു, ട്രഷറര്‍ കെ.എസ് രാധാകൃഷ്ണന്, സെക്രട്ടറി എസ്.എസ് മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."