HOME
DETAILS
MAL
ശ്രീനഗറില്‍ സി.ആര്.പി.എഫ് സംഘത്തിനു നേരെ ആക്രമണം; ആറു പേര്‍ക്ക് പരുക്ക്
backup
October 26 2019 | 15:10 PM
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ കരണ്‍ നഗറില്‍ സി.ആര്.പി.എഫ് സേനയ്ക്ക് നേരെ തീവ്രവാദ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ആറ് സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.
ഇന്ന് വൈകുന്നേരം 6.50 ഓടെയായിരുന്നു ആക്രമണം. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയ്ക്ക് നിന്നിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. പരുക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ സൈന്യത്തെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. ഭീകര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."