HOME
DETAILS
MAL
ബഹ്റൈന്‍ അന്താരാഷ്ട്ര എയര്ഷോ 2018- ആദ്യദിനം 700 മില്യന്‍ ഡോളറിന്റെ കരാറുകളില്‍ ഒപ്പ് വെച്ചു
backup
November 18 2018 | 10:11 AM
മനാമ: ബഹ്റൈനില്‍ ആരംഭിച്ച അന്താരാഷ്ട്ര എയര്ഷോ 2018 ന്‍െറ ഭാഗമായി ഏവിയേഷന്‍ രംഗത്ത് ആദ്യദിനം 700 മില്യന്‍ ഡോളറിന്റെ വാണിജ്യ കരാറുകളില്‍ ഗതാഗത മന്ത്രാലയം ഒപ്പുവെച്ചു. ബഹ്റൈന്‍ ഗതാഗത-ടെലികോം മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദാണ് കരാറുകളില്‍ ബഹ്റൈനെ പ്രതിനിധീകരിച്ച് ഒപ്പു വെച്ചത്.
വ്യത്യസ്ത ചടങ്ങുകളിലായി യു.എ.ഇ യുമായി നടത്തിയ കരാറില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ സൈഫ് ബിന്‍ മുഹമ്മദ് അസ്സുവൈദി, ബ്രൂണൈയുമായുള്ള സഹകരണക്കരാറില്‍ ഗതാഗത മന്ത്രി അബ്ദുല്‍ മുത്തലിബ് ബീഹന്‍ യൂസുഫ്, ബ്രസീലുമായുള്ള കരാറില്‍ കുവൈത്തിലെ ബ്രസീല്‍ അംബാസഡര്‍ നൂര്ട്ടന് ഡി അന്‍ഡ്രിയ എന്നിവരും ഒപ്പുവെച്ചു.
ബഹ്റൈനും വിവിധ രാഷ്ട്രങ്ങളുമായി ഏവിയേഷന്‍ മേഖലയില്‍ ശക്തമായ സഹകരണമാണുള്ളത്. അത് വ്യാപിപ്പിക്കാന്‍ ഇത്തരം എക്സിബിഷനുകള്‍ വഴി സാധ്യമാകുമെന്ന് മന്ത്രി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ എക്സിബിഷനായി ബഹ്റൈന്‍ എയര്ഷോ മാറിയതായി വിവിധ രാഷ്ട്ര നേതാക്കള്‍ വ്യക്തമാക്കി.
187ഓളം പ്രമുഖ കന്പനികള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം രാജ്യത്തിന്റെ വ്യോമയാന-വാണിജ്യ മേഖലക്ക് ശക്തമായ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ 17 വരെ ബഹ്റൈനിലെ സാഖിര്‍ എയര്‍ ബെയ്സില്‍ തുടരുന്ന പ്രദര്‍ശനം വീക്ഷിക്കാന്‍ നിരവധി പ്രമുഖരാണ് എത്തുന്നത്. കാലത്ത് 10 മണി മുതല്‍ വൈകിട്ട് 6 മണിവരെ തുടരുന്ന പ്രദര്‍ശനം അടുത്ത് നിന്ന് വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."