പ്രവര്‍ത്തനോദ്ഘാടനവും വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങളും നടത്തി
തൃശൂര്‍: പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികളുടെ കൂട്ടായ്മ സ്റ്റുഡന്റ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ രണ്ടാമത് സംസ്ഥാന കോണ്‍ഫറന്‍സിന്റെ (എസ്.എ.പി.സി കോണ്‍ 2016) പ്രവര്‍ത്തനോദ്ഘാടനവും വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തി. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ലോഞ്ചിങ് തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്‍ മുഖ്യാതിഥിയായിരുന്നു.
ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം നൂര്‍ദീന്‍ അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കായി പെയിന്റിങ്, ക്വിസ്, പവര്‍പോയിന്റ് പ്രസന്റേഷന്‍ എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ഒക്‌ടോബറില്‍ നടക്കുന്ന സ്റ്റേറ്റ് കോണ്‍ഫറന്‍സില്‍വെച്ച് പുരസ്‌കാരങ്ങള്‍ വിതരണംചെയ്യും. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചടങ്ങില്‍ പ്രൊഫസര്‍ കുസുമം ജോസഫ്, പ്രൊഫസര്‍ സിസ്റ്റര്‍ റോസ് ആന്റോ, അസി. പ്രൊഫ. സോണി പീറ്റര്‍, അസി. പ്രൊഫ. എ.കെ. മുബാരക്, ഡോ. ആനന്ദം ഗോപിനാഥ്, ഡോ. എം.എം. സുനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."