HOME
DETAILS
MAL
ശശികലയ്ക്കും സുരേന്ദ്രനും രാജ്യത്ത് പ്രത്യേകനിയമങ്ങളില്ല: എം എം മണി
backup
November 18 2018 | 11:11 AM
തൊടുപുഴ: ശശികലയ്ക്കും സുരേന്ദ്രനും രാജ്യത്ത് പ്രത്യേകനിയമമില്ലെന്ന് മന്ത്രി എം എം മണി. നിയമം ലംഘിച്ചാല്‍ കെ. സുരേന്ദ്രനായാലും കെ.പി. ശശികലയായാലും ശ്രീധരന്‍ പിള്ളയായാലും അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ട് ചെയ്യുമെന്നും തനിക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ തടയാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. പരമാവധി മര്യാദ കാണിച്ചാണ് സര്‍ക്കാര്‍ ശബരിമല വിഷയം കൈാകാര്യം ചെയ്യുന്നത്. നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അതില്‍നിന്ന് പിന്‍തിരിയാനുള്ള അവസരമൊരുക്കാനാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്.
കോണ്‍ഗ്രസിന് ഏറെക്കുറെ കാര്യങ്ങള്‍ മനസിലായി എന്നാണ് കരുതുന്നത്. വൈകിയാണെങ്കിലും ബോധോദയമുണ്ടായത് നല്ലതാണ്. ശബരിമലയിലെ സ്ര്തീപ്രവേശത്തെ കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം അംഗീകരിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് അതിനെതിരായ നിലപാട് സ്വീകരിച്ചു. കേരളത്തിലേത് പ്രത്യേകതരം കോണ്‍ഗ്രസാണോയെന്നും എം.എം. മണി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."