HOME
DETAILS

'സുഹ്‌റബുദ്ദീനെ കൊല്ലുന്നത് കണ്ടു, ഹിന്ദുവായതു കൊണ്ട് എന്നെ കൊന്നില്ല'

  
backup
November 18 2018 | 16:11 PM

272362636823-2

 

#യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശൈഖിനെയും തുല്‍സിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് രാജസ്ഥാന്‍ പൊലിസിനെ പ്രതിക്കൂട്ടിലാക്കി ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സുഹ്‌റബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്റെ മൊഴി. മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി മുന്‍പാകെ നടക്കുന്ന കേസിന്റെ വിചാരണയ്ക്കിടെയാണ് റുബാബുദ്ദീന്റെ നിര്‍ണായക മൊഴി. സുഹ്‌റബുദ്ദീനെ തന്റെ മുന്നില്‍വച്ചാണ് പൊലിസ് വെടിവച്ചുകൊലപ്പെടുത്തിയതെന്നും അത് വ്യാജ ഏറ്റുമുട്ടലാണെന്നും പ്രജാപതി തന്നോടു പറഞ്ഞതായും റുബാബുദ്ദീന്‍ കോടതിയെ അറിയിച്ചു. കേസ് ശരിയായ വിധത്തില്‍ അന്വേഷിക്കാതെ പ്രതികളെ സഹായിക്കുകയാണ് സി.ബി.ഐ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് റുബാബുദ്ദീന്‍ കേസില്‍ സജീവമായതും കോടതിയില്‍ നിന്നുള്ള തുടര്‍ച്ചയായ സമണ്‍സുകള്‍ക്കൊടുവില്‍ വന്ന് മൊഴിനല്‍കുന്നതും.

സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന തന്റെ പഴയമൊഴിയില്‍ റുബാബുദ്ദീന്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. '2005 നവംബര്‍ അവസാനമാണ് സുഹ്‌റബുദ്ദീന്‍ കൊല്ലപ്പെടുന്നത്. അതുകഴിഞ്ഞ് ഒരുമാസത്തിനുശേഷമാണ് താന്‍ പ്രജാപതിയെ കണ്ടത്. രാജസ്ഥാനിലെ ഉജ്ജയ്ന്‍ ജയിലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആ കൂടിക്കാഴ്ചയില്‍ സുഹ്‌റബുദ്ദീനു സംഭവിച്ച ദുരന്തം പ്രജാപതി വിശദീകരിച്ച് തന്നു. സുഹ്‌റബുദ്ദീനെ കൊലപ്പെടുത്തുമ്പോള്‍ ഞാനും കൂടിയുണ്ടായിരുന്നുവെന്നു പ്രജാപതി പറഞ്ഞു. എങ്കില്‍ എന്തുകൊണ്ടാണ് നിന്നെ കൊലപ്പെടുത്താത്തതെന്നു ഞാന്‍ ചോദിച്ചു. മുസ്ലിമായതിനാല്‍ സുഹ്‌റബുദ്ദീനെ തീവ്രവാദിയായി മുദ്രകുത്താന്‍ കഴിയുമെന്നും ഞാന്‍ ഹിന്ദുവായതിനാല്‍ അതിനു കഴിയില്ലെന്നും പ്രജാപതി മറുപടി പറഞ്ഞുവെന്നും റുബാബുദ്ദീന്‍ മൊഴിനല്‍കി.

ഹൈദരാബാദിലെ സുഹൃത്തിന്റെ വീട്ടിലേക്കു ഭാര്യ കൗസര്‍ബിക്കൊപ്പം ചെറിയപെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു സുഹ്‌റബുദ്ദീന്‍. മടക്കത്തിനിടെ മുംബൈയില്‍ വച്ച് സുഹ്‌റബുദ്ദീന്‍ സഞ്ചരിക്കുകയായിരുന്ന ബസ്സിനു മുന്നില്‍ രണ്ടുവാനുകള്‍ വിലങ്ങിട്ട് അദ്ദേഹത്തെയും ഭാര്യയെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇരുവരെയും പിന്നീട് ഗുജറാത്തിലേക്കു കൊണ്ടുവന്നു. ഈ സമയം വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല. രണ്ടുദിവസം കഴിഞ്ഞ് മറ്റൊരു സഹോദരന്‍ വളിച്ചു പറഞ്ഞപ്പോഴാണ് സുഹ്‌റബുദ്ദീന്‍ അഹമ്മദാബാദില്‍ വച്ചു കൊല്ലപ്പെട്ടതായി അറിഞ്ഞത്. ലഷ്‌കറെ ത്വെയ്ബ ഭീകരനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായ വാര്‍ത്തകള്‍
ആ സമയം ചാനലുകളില്‍ കണ്ടു.
തട്ടിക്കൊണ്ടുപോവുമ്പോള്‍ ഗര്‍ഭിണിയായിരുന്നു കൗസര്‍ബി. അവരെ ബലാല്‍സംഗം ചെയ്ത ശേഷമാണ് അവര്‍ കൊന്നത്. പിന്നീട് തെളിവുകളും ഇല്ലാതാക്കിയെന്നും റുബാബുദ്ദീന്‍ വിശദീകരിച്ചു. ഗുജറാത്തിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഹിരണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയത് സുഹ്‌റബുദ്ദീന്‍ ആണെന്ന അധോലോക നായകന്‍ അസംഖാന്റെ ആരോപണം തെറ്റാണെന്നും റുബാബുദ്ദീന്‍ പറഞ്ഞു.
ഖാന്‍ ഏറെക്കാലം പൊലിസ് കസ്റ്റഡിയിലായിരുന്നു. ഈ കേസ് വഴിതിരിച്ചുവിടാന്‍ അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദമുണ്ട്. കേസില്‍ അസംഖാന്റെ മിക്ക മൊഴികളും റുബാബുദ്ദീന്‍ നിഷേധിക്കുകയോ തെറ്റാണെന്നു പറയുകയോ ചെയ്തു.

കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനായ രജ്‌നീഷ് രാജിനെയും സുഹ്‌റബുദ്ദീന്റെ സഹോദരന്‍ ഷാനവാസുദ്ദീന്‍, അഹമ്മദാബാദിലെ കെട്ടിട നിര്‍മാതാക്കളായ രമണ്‍, ദസരത് പട്ടേല്‍ എന്നിവരെ സാക്ഷികളായും വിളിക്കണമെന്നും ആവശ്യപ്പെട്ട് റുബാബുദ്ദീന്‍ ജഡ്ജി എസ്.ജെ ശര്‍മ മുന്‍പാകെ അപേക്ഷ നല്‍കി. സുഹ്‌റബുദ്ദീന്‍ കേസില്‍ കൂറുമാറിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസന്വേഷണ ചുമതലയുണ്ടായിരുന്ന അമിതാഭ് താക്കൂറിനെ ഇന്നു വിസ്തരിക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago