മധ്യപ്രദേശില്‍ ബി.ജെ.പി മന്ത്രിയെ തെരഞ്ഞെടുപ്പ് കമ്മിഷന് അയോഗ്യനാക്കി
ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയുടെ പ്രാതിനിധ്യം തെരഞ്ഞെടുപ്പ് കമ്മിഷന് റദ്ദാക്കി. സംസ്ഥാനത്ത് 2008ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം നല്കി വാര്‍ത്ത നല്‍കിയതി എന്ന ആരോപണത്തിലാണ് നടപടി. ഇതിനു പുറമെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മൂന്ന് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി സ്ഥാനത്തിന് പുറമേ എം.എല്‍.എ സ്ഥാനവും മിശ്രയ്ക്ക് നഷ്ടപ്പെടും.
ദത്തിയ നിയമസഭ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ഇദ്ദേഹം വിജയിച്ചത്. ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ ആരോഗ്യവകുപ്പു കൈകാര്യം ചെയ്യുന്ന മിശ്രയ്ക്ക് ഇനി 2018ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാകില്ലെന്ന് ഉറപ്പായി.
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്ര ഭാരതി 2009ല്‍ നല്കിയ പരാതിയില്‍ പണം നല്കി വാര്‍ത്ത നല്‍കിയതിന് എത്രതുക ചെലവായെന്ന് നരോത്തം മിശ്ര വെളിപ്പെടുത്തിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിരീക്ഷിച്ചു.ഇക്കാര്യത്തിൽ വിശദീകരണം തേടി 2013 ജനുവരിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മിശ്രയ്ക്ക് നോട്ടിസ് അയച്ചിരുന്നു.എന്നാൽ, മിശ്ര ഇതിനു മറുപടി നൽകിയില്ല. നോട്ടിസിനെതിരെ മിശ്ര ഗ്വാളിയോര്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് സ്റ്റേ ലഭിച്ചെങ്കിലും പിന്നീട് തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."