HOME
DETAILS

ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് നെതന്യാഹു

  
backup
November 18, 2018 | 7:04 PM

%e0%b4%87%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%92%e0%b4%b4

 

ടെല്‍ അവീവ്: ഇസ്‌റാഈലില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തീകരിക്കണമെന്നും പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു. തെരഞ്ഞെടുപ്പ് ഇസ്‌റാഈലിനെ അപകടത്തിലേക്കു നയിക്കുമെന്നു കാബിനറ്റ് യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
പ്രതിരോധ മന്ത്രി അവിദ്‌ഗോര്‍ ലൈബര്‍മാന്‍ രാജിവച്ചതോടെയാണ് ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ആവശ്യം സഖ്യകക്ഷികള്‍ ഉന്നയിച്ചത്. ലൈബര്‍മാന്റെ പാര്‍ട്ടിയായ ഇസ്‌റാഈല്‍ ബൈത്തിനി നെതന്യാഹുവിന്റെ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
പാര്‍ലമെന്റില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമുണ്ടായിരിക്കേയാണ് അവര്‍ പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലായിരിക്കെ മറ്റു പാര്‍ട്ടികളുടെ പിന്തുണ തേടാനായി നെതന്യാഹു ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്
മന്ത്രിസഭയില്‍നിന്നു പിന്‍വാങ്ങുമെന്നു ഭീഷണി മുഴക്കിയ ഹബായിത്ത് ഹയൂദി പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. പ്രതിരോധ മന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഹബായിത്ത് ഹയൂദി നേതാവ് നഫ്താലി ബെന്നിറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രി രാജിവച്ചത്. ഫലസ്തീനു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്ന് ആരോപിച്ചായിരുന്നു രാജി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  7 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  7 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  7 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  7 days ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  7 days ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  7 days ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  7 days ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  7 days ago
No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  7 days ago