നവകേരള എക്‌സ്പ്രസ് ജില്ലാ പര്യടനത്തിന് സമാപനമായി
കൊച്ചി: നവകേരളത്തിന്റെ സൃഷ്ടിക്കായി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതികളുടെയും കഴിഞ്ഞ ഒരു വര്‍ഷത്തെ സര്‍ക്കാര്‍ നേട്ടങ്ങളുടെയും പ്രദര്‍ശനവുമായി നവകേരള എക്‌സ്പ്രസിന്റെ ജില്ലയിലെ മൂന്നു ദിവസത്തെ യാത്ര അവസാനിച്ചു. അവസാനദിവസമായ ഇന്നലെ കിഴക്കന്‍ മേഖലയില്‍ നടന്ന പര്യടനത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പാണ് നവകേരള എക്‌സ്പ്രസ് എന്ന സഞ്ചരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം, ലൈഫ്് എന്നീ പ്രധാന പദ്ധതികളുടെയും മറ്റ് വികസനക്ഷേമ പദ്ധതികളുടെയും ത്രിമാന മാതൃകകളും വീഡിയോ ചിത്രങ്ങളും പ്രദര്‍ശനവാഹനത്തിലുണ്ട്.
ജില്ലയിലെ സമാപനദിവസത്തെ പ്രദര്‍ശനയാത്ര രാവിലെ പെരുമ്പാവൂരില്‍ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ യാത്ര ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍, നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോതമംഗലത്ത് നടന്ന സ്വീകരണയോഗം ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു അധ്യക്ഷയായിരുന്നു.
ബ്ലോക്കു പഞ്ചായത്ത് പ്രസിഡണ്ട് റഷീദാ സലീം, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിനി രവി, വൈസ് പ്രസിഡണ്ട് എ.ആര്‍ വിനയന്‍, കോതമംഗലം നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്, വാരപ്പെട്ടി വൈസ് പ്രസിഡണ്ട് എ.എസ് ബാലകൃഷ്ണന്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൂവാറ്റുപുഴ നഗരസഭാ കാര്യാലയത്തിനു സമീപം നടന്ന സ്വീകരണച്ചടങ്ങ് നഗരസഭാധ്യക്ഷ ഉഷാ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ സഹീര്‍ അധ്യക്ഷനായിരുന്നു. നഗരസഭാ ഉപാധ്യക്ഷന്‍ പി.കെ ബാബുരാജ്, വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമാമത്ത് സലീം എന്നിവര്‍ സംസാരിച്ചു.
കോലഞ്ചേരിയില്‍ നടന്ന നവകേരള എക്‌സ്പ്രസിന്റെ സ്വീകരണയോഗത്തില്‍ ഐക്കരനാട് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജു അധ്യക്ഷനായിരുന്നു. പുതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് ഷിജി അജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ പോള്‍ വെട്ടിക്കാടന്‍, മിനി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുളന്തുരുത്തിയില്‍ നടന്ന സ്വീകരണയോഗം പഞ്ചായത്ത് പ്രസിഡണ്ട് റഞ്ചി കുര്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട സലോമി സൈമണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ പി സുഭാഷ്, മുളന്തുരുത്തി പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മരിയന്‍ വര്‍ഗീസ്, ഷിബി തങ്കച്ചന്‍, ശാന്ത മോഹന്‍, നിജി ബിജു, വി കെ. വേണു , ആമ്പല്ലൂര്‍ പഞ്ചായത്തംഗം മനോജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആനി ശീമോന്‍, പി എന്‍ പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃപ്പൂണിത്തുറ മരടില്‍ നടത്തിയ പ്രദര്‍ശനത്തോടെ ജില്ലയിലെ നവകേരള എക്‌സ്പ്രസിന്റെ യാത്ര സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."