ജില്ല പനിക്കിടക്കയില്‍; ഡെങ്കിയും മലേറിയയും പടര്‍ന്നു പിടിക്കുന്നു
കൊച്ചി: ജില്ലയില്‍ പനി ബാധിതരുടെ എണ്ണം ദിനപ്രതി നിയന്ത്രണാതീതമായി വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു. മാലിന്യ നിക്ഷേപവും കൊതുക് വളരാനുള്ള അനുകൂല സാഹചര്യങ്ങളും വര്‍ധിച്ചത് ഗൗരവമായാണ് അധികൃതര്‍ കാണുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പകര്‍ച്ച വ്യാധികള്‍ ചെറുക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. മാലിന്യ സംസ്‌കരണം കൃത്യമായ നിലയില്‍ നടപ്പാകാതിരുന്നതാണ് നഗരത്തില്‍ പകര്‍ച്ച വ്യാധികള്‍ പിടിമുറുക്കാന്‍ കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പനിയും പകര്‍ച വ്യാധികളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചിരിക്കുകയാണ്.
കളമശ്ശേരി, തൃക്കാക്കര, ഏലൂര്‍, വടക്കേക്കര, ചെല്ലാനം എന്നിവിടങ്ങളിലാണ് മലേറിയ സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ 1318 പേരാണ് പനിക്ക് ഇന്നലെ ചികിത്സ തേടിയത്. ഇതോടെ ജൂണ്‍ മാസത്തില്‍ ആകെ പനിക്ക് ജില്ലയില്‍ ചികിത്സ തേടിയവരുടെ എണ്ണം 22293 ആയി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ മലേറിയയും വര്‍ധിച്ച് വരുന്നതായാണ് വെള്ളിയാഴ്ചയിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച മാത്രം ആറ് പേര്‍ മലേറിയക്ക് ചികിത്സ തേടി. ഇതോടെ ഈ മാസം ജില്ലയില്‍ 16 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു.
വൈറല്‍ പനി, ഡെങ്കിപനി, എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി എന്നിവയുമായി എത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച എട്ട് വയസുകാരനടക്കം രണ്ട് പേര്‍ ജില്ലയില്‍ പനിബാധിച്ച് മരണപ്പെട്ടിരുന്നു.പനി ബാധിച്ച് ഇടപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രണവ് (എട്ട്), പെരുമ്പാവൂര്‍ ഇളമ്പകള്ളി തോട്ടത്തില്‍ ലൈജു(40) എന്നിവരാണ് വ്യാഴാഴ്ച മരിച്ചത്. ഡെങ്കിപനി സംശയിക്കുന്ന സംശയിക്കുന്ന 21 പേരെ നിരീക്ഷിക്കുന്നുണ്ട്. അഞ്ച് പേര്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ജില്ലയിലെ എച്ച് വണ്‍ എന്‍ വണ്‍ ബാധിതരുടെ എണ്ണം71 ആയി. ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ സംശയിക്കുന്നുണ്ട്. 158 പേര്‍ വയറിളക്കം ബാധിച്ച് വെള്ളിയാഴ്ച ചികിത്സ തേടി. മൂന്ന് പേരെ കിടത്തി ചികിത്സക്ക് വിധേയരാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മാത്രമുള്ള കണക്കാണിത്.
വിഷയം ഗൗരവമായാണ് ആരോഗ്യ വിഭാഗം കാണുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രം 1000ത്തിലധികം രോഗികള്‍ പകര്‍ച വ്യാധികളുമായി ചികിത്സ തേടിയിട്ടുണ്ട്. തൃപ്പൂണിത്തുറ, വരാപ്പുഴ, കാലടി, കടവൂര്‍, ചെല്ലാനം, പൈങ്ങോട്ടൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കി പനി കൂടുതലായി കാണുന്നത്. ഇതോടൊപ്പം എലിപ്പനി, ഹെപ്പറ്റൈറ്റിസ്, ചിക്കന്‍പോക്‌സ്, വയറിളക്കം എന്നിവയും പടര്‍ന്ന് പിടിക്കുന്നുണ്ട്. വ്യാഴാഴ്ച പനി ബാധിച്ച് 1483 പേര്‍ ചികിത്സ േതടിയിരുന്നു. ജൂണ്‍ ആദ്യ വാരം പ്രതിദിനം 800 രോഗികളായിരുന്നു ചികിത്സക്കെത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് ശരാശരി 1300 എന്ന നിലയിലാണ്. കൊതുക് സാന്ദ്രത നഗരത്തില്‍ കൂടിയതായാണ് റിപ്പോര്‍ട്ട്. കൊതുകുകള്‍ വര്‍ധിക്കുന്നത് നഗരത്തിലെ 100ല്‍ 10 വീടുകളില്‍ കൊതുകുകളുടെ സാന്ദ്രത വളരെ കൂടുതലാണെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് യോഗങ്ങള്‍ നടന്ന് വരികയാണ്. വെള്ളിയാഴ്ച ആലുവ, പറവൂര്‍ എന്നിവിടങ്ങളില്‍ വിലയിരുത്തല്‍ നടത്തി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."