പൊഴിമുഖത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
അമ്പലപ്പുഴ: പൊഴിമുഖത്ത് കുളിക്കാനിറങ്ങിയ യുവാക്കളില്‍ ഒരാളെ കാണാതായി.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അതീവ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ഹരിപ്പാട് കുന്നേല്‍ വീട്ടില്‍ ദാനിയലിന്റെ മകന്‍ ജിതിന്‍ ഡാനിയല്‍ (19) നെയാണ് കാണാതായത്. ഇയാള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഹരിപ്പാട് പാട്ടിക്കുളങ്ങര വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ വിനീത് (20) നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപത്തെ കടല്‍ത്തീരത്ത് ഇന്നലെ പകല്‍ മൂന്നരയോടെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളായ അജയ്, വിജയ്, സുജിത്, പ്രവീണ്‍ എന്നിവര്‍ക്കൊപ്പം മൂന്നരയോടെയാണ് ഇവര്‍ കടല്‍ത്തീരത്ത് എത്തിയത്.തുടര്‍ന്ന് ജിതിനും വിനീതും കുളിക്കാനിറങ്ങി.ഒഴുക്ക് ഏറെയുള്ള ഈ ഭാഗത്ത് ജിതിനും വിനീതും കൂറ്റന്‍ തിരമാലയില്‍പ്പെടുകയായിരുന്നു.സംഭവം കണ്ട് കരയിലിരുന്ന സുഹൃത്തുക്കള്‍ ഒച്ചത്തില്‍ ബഹളം വെച്ചു. ഇതു കണ്ട് ഇവിടേക്ക് ഓടിയെത്തിയ മത്സ്യതൊഴിലാളികളായ മോഹന്‍ റാവു, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് തിരയില്‍ മുങ്ങിത്താണ വിനീതിനെ പൊക്കിയെടുത്ത് കരയിലെത്തിച്ചു.പിന്നീട് ജിതിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബോധരഹിതനായ വിനീതിനെ ഇതു വഴി വന്ന വാഹനം തടഞ്ഞു നിര്‍ത്തിയാണ് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്.കാണാതായ ജിതിനു വേണ്ടി തിരച്ചില്‍ നടത്താനായി മന്ത്രി.ജി.സുധാകരന്‍ ഇടപെട്ട് ഫിഷറീസ് വകുപ്പിന്റെ ബോട്ടു സ്ഥലത്തെത്തിച്ചു. അമ്പലപ്പുഴ, തോട്ടപ്പളളി തീരദേശ പൊലിസ്, ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്ന് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ജിതിനെ കണ്ടെത്തുന്നതിന് അടിയന്തിര സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന്‍ മുഖ്യമന്തിക്ക് ഫാക്‌സ് അയച്ചു. അദ്ദേഹം ആശുപത്രിയിലെത്തി വിനീതിനെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."