ഹിജ്റ 105ലെ സ്വര്‍ണ്ണ നാണയം ലേലത്തില്‍ പോയത് 47 ലക്ഷം ഡോളറിന്
റിയാദ്: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടെത്തിയ സ്വര്‍ണ്ണ ദിനാര്‍ ലേലത്തി പോയത് 47 ലക്ഷം ഡോളറിന്. ബ്രിട്ടീഷ് ഓക്ഷന് ഹൗസ് മോര്‍ട്ടന്‍ ആന്റ് ഈഡന് ആണ് ഇത്രയും ഭീമമായ തുകക്ക് സ്വര്‍ണ ദിനാര്‍ ലേലത്തില്‍ വിറ്റത്. ഹിജാസിലെ അമീറുല്‍ മുഅമിനീന്റെ കാലത്ത് പുറത്തിറക്കിയതാണെന്ന് രേഖപ്പെടുത്തിയ നാണയത്തില്‍ ഹിജ്റ 105ാം വര്‍ഷമാണ് ഈ ദിനാര്‍ അടിച്ചതെന്നും നാണയത്തില്‍ മുദ്രണം ചെയ്തിട്ടുണ്ട്. അമവി ഭരണകാലത്ത് ഹിജ്റ 105 ല്‍ (എ.ഡി 623) അടിച്ച നാണയത്തിന് വന്‍ മൂല്യമാണുള്ളത്. പ്രാഥമിക നിരക്കായി 17.7 ലക്ഷം ഡോളറാണ് സ്വര്‍ണ നാണയത്തിന് മോര്‍ട്ടന്‍ ആന്റ് ഈഡന് നിശ്ചയിച്ചിരുന്നതെങ്കിലും അതിന്റെ മൂന്നിരട്ടിയാണ് വില ലഭിച്ചത്. മോര്‍ട്ടന്‍ ആന്റ് ഈഡന് ഓക്ഷന് ഹൗസിന്റെ ചരിത്രത്തില്‍ ഒരു ഉല്പന്നത്തിന് ആദ്യമായാണ് ഇത്രയും വലിയ തുക പ്രാഥമിക നിരക്കായി നിശ്ചയിക്കുന്നത്.
സത്യസാക്ഷ്യ വാക്യവും ഖുര്‍ആനിക സൂക്തങ്ങളും മുദ്രണം ചെയ്ത നാണയം മക്കക്കും മദീനക്കുമിടയിലെ ഖനിയില്‍നിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പുറത്തെടുത്തതാണ്. മക്കക്കും മദീനക്കും ഇടയില്‍ ബനീ സുലൈം ഏരിയയില്‍ അമവി ഖലീഫയുടെ ഉടമസ്ഥതയിലുള്ള ഖനിയില്‍നിന്ന് പുറത്തെടുത്ത സ്വര്‍ണം ഉപയോഗിച്ചാണ് ദിനാര്‍ നിര്‍മിച്ചിരിക്കുന്നത്. അഞ്ചാം അമവി ഖലീഫ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കാലത്താണ് 'ദിനാര്‍ 77' എന്ന പേരില്‍ അറിയപ്പെടുന്ന ഈ നാണയം അടിച്ചതെന്ന് പറയപ്പെടുന്നു. 'ദിനാര്‍ 77' ആദ്യത്തെ ഇസ്ലാമിക നാണയമാണെന്നും വിദഗ്ധര്‍ പറയുന്നു. സ്വര്‍ണ ഖനിയില്‍ അക്കാലത്തെ ഖലീഫ നടത്തിയ സന്ദര്‍ശനത്തിനിടെ ഇത് മക്കയിലാണ് അടിച്ചതെന്നാണ് കരുതുന്നത്. ബൈസന്റൈന്‍ ഭരണകൂടത്തില്‍ നിന്നുള്ള മുസ്ലിംകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ തുടക്കമായിരുന്നു ഇത്. 22 കാരറ്റ് സ്വര്‍ണത്തില്‍ 20 മില്ലിമീറ്റര്‍ വ്യാസവും നാലേകാല്‍ ഗ്രാം തൂക്കവുമു സ്വര്‍ണ നാണയം ലേലത്തില്‍ വില്പന നടത്തുന്ന രണ്ടാമത്തെ ഇസ്ലാമിക നാണയമാണിത്. നിലവില്‍ ലോകത്ത് ഇത്തരത്തിലുള്ള 12 സ്വര്‍ണ ദിനാറുകളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും പുരാവസ്തു ശേഖരമായ സമ്പന്നരുടെ പക്കലോ മ്യൂസിയങ്ങളിലോ ആണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."