ശ്രീകുമാറിനെതിരായ പരാതിയില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തു
തൃശൂര്‍: സംവിധായകന്‍ ശ്രീകുമാറിനെതിരെ പൊലിസില്‍ നല്‍കിയ പരാതിയില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്ന് മഞ്ജു മൊഴി നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ പല പ്രവര്‍ത്തനങ്ങളെന്നും മഞ്ജു പറഞ്ഞു.
നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ബുധനാഴ്ചയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലിസ് കേസെടുത്തുത്. തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന് ഭയപ്പെടുന്നതായും പൊലിസ് മേധാവി ലോക്‌നാഥ് ബെഹറയെ നേരിട്ടുകണ്ട് മഞ്ജുവാര്യര്‍ പരാതി നല്‍കിയിരുന്നു. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പലപ്രൊജക്ടില്‍ നിന്നും പിന്‍മാറാന്‍ നിര്‍ബന്ധിക്കുന്നതായും മഞ്ജു ആരോപിച്ചിരുന്നു.
ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള 'പുഷ്' കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2017 ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ സമൂഹത്തില്‍ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്താന്‍ സംവിധായകന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജു പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."