ഗ്രാമീണ മേഖലയില്‍ ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് യാഥാര്‍ഥ്യമാക്കും: സി.ഒ.എ.ഐ
കൊച്ചി: ഗ്രാമീണ മേഖലയില്‍ ഹൈ സ്പീഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് യാഥാര്‍ഥ്യമാക്കുമെന്ന് സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (സി.ഒ.എ.ഐ).
നിലവില്‍ ഗ്രാമങ്ങളില്‍ 13 ശതമാനത്തിന് മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യമുള്ളത്. ലോകത്ത് ഇന്റര്‍നെറ്റ് ബന്ധമില്ലാത്ത ഏറ്റവും കൂടുതല്‍ ഗ്രാമീണരുള്ളത് ഇന്ത്യയിലാണ്. 2017ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യത്തെ 1.5 ലക്ഷം ഗ്രാമങ്ങളിലേക്ക് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
2020ഓടെ രാജ്യത്തിന്റെ മുക്കും മൂലയും കവര്‍ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ടെലികോം അധിഷ്ഠിത അടിസ്ഥാനസൗകര്യം കെട്ടിപ്പടുക്കാന്‍ ഇന്ത്യന്‍ നയരൂപീകരണ സംഘം തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും നയരൂപീകരണത്തിനും സി.ഒ.എ.ഐ അംഗങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് സി.ഒ.എ.ഐ ഡി.ജി രാജന് മാത്യൂസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."