HOME
DETAILS

വാളയാര്‍ കേസില്‍ പിണറായിയുടെ പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ച് ജനയുഗം എഡിറ്റോറിയല്‍

  
backup
October 28 2019 | 06:10 AM

kerala-valayar-issue-janayugam-editorial-28-10-2019

തിരുവനന്തപുരം: വാളയാര്‍ വിഷയത്തില്‍ പിണറായി സര്‍ക്കാറിന്റെ പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെ വിട്ടതെങ്കില്‍ പ്രതി സ്ഥാനത്ത് ഇപ്പോള്‍ നില്‍ക്കുന്നത് കേസ് അന്വേഷിച്ച പൊലിസാണെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു. സഹോദരിമാരുടെ ദുരൂഹമരണത്തെ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കുട്ടികള്‍ പീഡനത്തിന് ഇരയായതായി സൂചന നല്‍കുന്നുണ്ട്. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് അറിയുന്നത്. തെളിവുകളുടെ അഭാവത്തില്‍ അതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുക എന്ന ചോദ്യം പ്രസക്തമാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. അപ്പീലിനുപകരം സംഭവത്തില്‍ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലോ ഏജന്‍സിവഴിയോ പുനരന്വേഷണമായിരിക്കും യുക്തിഭദ്രമായ മറുവഴിയെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.


പൂര്‍ണരൂപം

പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ പീഡനത്തിന് ഇരകളായി മരണമടഞ്ഞ കേസിലെ മൂന്നു പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടയച്ചു. മക്കളെ പീഡിപ്പിച്ചുകൊന്നവരെ വെറുതെവിട്ട കോടതി നടപടി പെണ്‍കുട്ടികളുടെ മാതാവിനു മാത്രമല്ല നീതിബോധമുള്ള ആര്‍ക്കും താങ്ങാവുന്നതല്ല. മതിയായ തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ നടപടിയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വസ്തുത അതാണെങ്കില്‍ ഇപ്പോള്‍ പ്രതിസ്ഥാനത്ത് യഥാര്‍ഥത്തില്‍ അന്വേഷണം നടത്തിയ കേരള പൊലീസിലെ ഉദ്യോഗസ്ഥരാണ്. സഹോദരിമാരുടെ ദുരൂഹമരണത്തെ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കുട്ടികള്‍ പീഡനത്തിന് ഇരയായതായി സൂചന നല്‍കുന്നുണ്ട്. തുടക്കത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് എടുക്കുന്നതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും വീഴ്ചവരുത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ വാളയാര്‍ എസ്‌ഐയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചുമതലയുണ്ടായിരുന്ന സിഐ, രണ്ട് ഡിവൈഎസ്പിമാര്‍ എന്നിവര്‍ക്കെതിരെയും തൃശൂര്‍ റെയ്ഞ്ച് ഐജി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തതും വിവാദമായിരുന്നു.

അഞ്ച് പ്രതികളുണ്ടായിരുന്ന കേസില്‍ മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെതന്നെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പ്രതിസ്ഥാനത്തുള്ള ഒരാള്‍ക്കെതിരായ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്. പരിഷ്‌കൃത മനസുകളെ അസ്വസ്ഥമാക്കുന്ന കേസിന്റെ പരാജയത്തിന് കാരണം ബോധപൂര്‍വമോ അല്ലാതെയോ തെളിവുകള്‍! ശേഖരിക്കുന്നതില്‍ കേരളാ പൊലീസിന് സംഭവിച്ച വീഴ്ചയാണെന്നുവേണം കരുതാന്‍. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച പല കേസുകളിലും പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുള്ളതായ വാര്‍ത്തകള്‍ തുടര്‍ക്കഥയാവുകയാണ്. കൂടത്തായി മരണ പരമ്പരയിലും ഏറ്റവും അവസാനം കരമനയിലെ ഒരു കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹമരണങ്ങളിലും സമാനമായ വീഴ്ച പൊലീസ് അന്വേഷണത്തില്‍ സംഭവിച്ചതായി ചൂണ്ടിക്കാട്ടപ്പെടുന്നു. വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് അറിയുന്നത്. തെളിവുകളുടെ അഭാവത്തില്‍ അതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുക എന്ന ചോദ്യം പ്രസക്തമാണ്. അപ്പീലിനുപകരം സംഭവത്തില്‍ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലോ ഏജന്‍സിവഴിയോ പുനരന്വേഷണമായിരിക്കും യുക്തിഭദ്രമായ മറുവഴി. സംഭവത്തില്‍ തെളിവുസമാഹരിക്കാന്‍ നടക്കുന്ന പുനരന്വേഷണത്തോടൊപ്പം മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ വീഴ്ചകളും പരിശോധിക്കപ്പെടേണ്ടതാണ്. മനഃപൂര്‍വമായ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്തരം ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ട്.

കൂടത്തായിയിലും കരമനയിലും ഉണ്ടായ മരണപരമ്പരകളില്‍ അന്വേഷണം നടത്തുന്നതില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയതായുള്ള വാര്‍ത്തകള്‍ അവഗണിക്കാവുന്നതല്ല. പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരെങ്കിലും നിയമലംഘകര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് അസാധാരണമല്ല. അത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുടെമേല്‍ നിയമ നടപടി സ്വീകരിക്കുന്നത് ജനങ്ങള്‍ക്ക് പൊലീസ് സേനയിലും അന്വേഷണം നടത്താനുള്ള അവരുടെ പ്രാപ്തിയിലും വിശ്വാസം പുനഃസ്ഥാപിക്കാന്‍ അനിവാര്യമാണ്. സമൂഹത്തെയാകെ ഞെട്ടിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ ഫലപ്രദമായ അണ്ടന്വേഷണം നടക്കാത്തതിനെപറ്റി അത്തരം സംഭവങ്ങള്‍ പുറത്തുവരുമ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. എന്നാല്‍ അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള തുടര്‍ നടപടികള്‍ ഉണ്ടാവുന്നില്ല. ഗവണ്‍മെന്റ് ഇക്കാര്യം അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിശോധിച്ച് പരിഹാര നടപടികള്‍ക്ക് മുതിരണം. സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അത്തരം മുന്‍കരുതലുകള്‍ കൂടിയെ തീരു. പൊലീസ് സേനയെ ക്രമസമാധാനം, കുറ്റാന്വേഷണം എന്നീ ചുമതലകളുടെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനെപ്പറ്റി ഏറെക്കാലമായി ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്.

ചര്‍ച്ചകളുടെ തലത്തില്‍ നിന്ന് അത് പ്രായോഗിക തലത്തില്‍ എത്തിക്കുന്നതിനുള്ള സത്വര നടപടികള്‍ കൂടിയെ തീരു. ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികള്‍ അവലംബിക്കുന്നതിന് പൊലീസ് സേനയുടെ ഇന്നത്തെ അവസ്ഥ വിഘാതമാണ്. കാര്യക്ഷമമായ കുറ്റാന്വേഷണം ഉറപ്പുവരുത്താന്‍ ആവശ്യമായ ഫോറന്‍സിക് ലാബുകള്‍ അടക്കമുള്ള ഉപരിഘടനയുടെ അഭാവവും പൊലീസ് സേനയുടെയും കുറ്റാന്വേഷണ സംവിധാനത്തിന്റെയും പരിമിതിയാണ്. സമൂഹം കൈവരിച്ച പുരോഗതിയും വളര്‍ച്ചയും കുറ്റകൃത്യങ്ങളെയും അവയുടെ അന്വേഷണത്തെയും ഏറെ സങ്കീര്‍ണമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ കുറ്റാന്വേഷണം കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമാക്കാന്‍! ഈ രംഗത്ത് സമഗ്ര പരിഷ്‌കാര നടപടികള്‍ അനിവാര്യമായിരിക്കുന്നു. വാളയാറും കൂടത്തായിയും കരമനയും കുറ്റാന്വേഷണ രംഗത്തെ പോരായ്മകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago