സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പൊലിസ് സംഘം
ജയ്പൂര്‍: സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 52 അംഗ വനിതാ പൊലിസ് സംഘത്തെ ജയ്പൂര്‍ നഗരത്തില്‍ നിയോഗിക്കുന്നു. മാളുകള്‍, പാര്‍ക്കുകള്‍, സ്കൂള്‍, കോളജ് തുടങ്ങി സ്ത്രീകള്‍ക്ക് സുരക്ഷ ആവശ്യമായി വരുന്ന കേന്ദ്രങ്ങളിലായിരിക്കും പട്രോളിങ് നടത്തുക. രാവിലെ ഏഴുമുതല്‍ രാത്രി 10വരെയായിരിക്കും ഇവരുടെ സേവനം. ആയോധന കലകളില്‍ പ്രാവീണ്യം നേടിയവരാണ് ഈ 52 അംഗ സംഘം. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ പിന്തുണക്കുകയെന്ന ലക്ഷ്യങ്ങളും ഈ വനിതാ പൊലിസ് സംഘത്തിനുണ്ട്. ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സുരക്ഷാ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ജയ്പൂര്‍. വനിതാ പൊലിസ് സംഘങ്ങളെ പട്രോളിങ്ങിന് ഇറക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."