നടപടിവേണമെന്ന് സി.പി.എം
ന്യൂഡല്‍ഹി: ഡല്‍ഹി- മഥുര ട്രെയിനിലുണ്ടായ വര്‍ഗീയ ആക്രമണത്തിലെ പ്രതികളുടെ രാഷ്ട്രീയബന്ധം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ടും മുഹമ്മദ് സലിമും ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹരിയാന ബല്ലഭ്ഗഡ് സ്വദേശി ജുനൈദിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചശേഷം പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. രാഷ്ട്രീയ രക്ഷാകര്‍തൃത്വമില്ലാതെ ഇത്തരമൊരു ആക്രമണം നടത്താന്‍ കഴിയില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത്രയും ദൗര്‍ഭാഗ്യകരമായ സംഭവം നേരിടേണ്ടിവന്ന കുടുംബത്തോട് സഹതാപവും അനുശോചനവും പ്രകടിപ്പിക്കാന്‍പോലും സര്‍ക്കാരിന്റെയോ ഭരണകക്ഷിയുടെയോ പ്രതിനിധികള്‍ തയാറായില്ല. മുസ്്‌ലിംകള്‍ക്കെതിരേ സംഘ്പരിവാര്‍ നടത്തുന്ന വര്‍ഗീയവിദ്വേഷ പ്രചാരണത്തിന്റെ നേരിട്ടുള്ള ഫലമാണ് ഈ ആക്രമണം.
വര്‍ഗീയ പ്രചാരണത്തിനും ആക്രമണങ്ങള്‍ക്കും എതിരേ സി.പി.എം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഹരിയാന സംസ്ഥാന സെക്രട്ടറി സുരീന്ദര്‍സിങ്ങും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."