ദര്‍ശനം സാധ്യമാകും വരെ മാല ഊരില്ല; പ്രശ്‌നങ്ങളുണ്ടാക്കാനില്ലെന്ന് മലകയറാനെത്തിയ യുവതികള്‍
കൊച്ചി: പ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലെന്നും ശബരിമല ദര്‍ശനത്തിന് കാത്തിരിക്കാന്‍ തയ്യാറാണെന്നും ശബരിമല ദര്‍ശനത്തിനായി മാലയിട്ട യുവതികള്‍. കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, അനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് മാധ്യമങ്ങള്‍ക്കുമുന്നിലെത്തി ശബരിമല ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്ന് അറിയിച്ചത്.
ശബരിമലയെ കലാപഭൂമിയാക്കി അവിടെ ദര്‍ശനം നടത്തണമെന്നില്ല. വിശ്വാസി സമൂഹത്തിന്റെ പിന്തുണയോടുകൂടി മാത്രമേ ശബരിമല ദര്‍ശനത്തിനുള്ളുവെന്ന് ഇവര്‍ വ്യക്തമാക്കി. മാത്രമല്ല, അതു സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും ഇവര്‍ അറിയിച്ചു.
ശബരിമലയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന പ്രശ്‌നങ്ങളുടെ ഭാഗമാകാന്‍ തങ്ങളില്ല. കാര്യങ്ങള്‍ വിശ്വാസി സമൂഹം മനസിലാക്കുമെന്നും അപ്പോള്‍ അവരുടെ കൂടി പിന്തുണയോട ദര്‍ശനം നടത്താന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും യുവതികള്‍ പറഞ്ഞു.
അതേസമയം, വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ പ്രസ്‌ക്ലബ്ബിന് പുറത്ത് ബിജെപി മഹിളാ മോര്‍ച്ചയുടെ അടക്കം പ്രവര്‍ത്തകരും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും നാമജപ പ്രതിഷേധവുമായി എത്തിയിരുന്നു.
[playlist type="video" ids="654989"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."